ETV Bharat / state

മുതിർന്ന സിപിഎം നേതാവ് കെജെ ജേക്കബ് അന്തരിച്ചു; സംസ്‌കാരം നാളെ - CPM LEADER KJ JACOB PASSES AWAY

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

CPM LEADER KJ JACOB PASSED AWAY  കെജെ ജേക്കബ് അന്തരിച്ചു  CPM LEADER KJ JACOB  LATEST NEWS IN MALAYALAM
CPM Leader KJ Jacob (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 21, 2024, 12:30 PM IST

എറണാകുളം: മുതിർന്ന സിപിഎം നേതാവും എറണാകുളം ജില്ലാ കമ്മറ്റി അംഗവുമായ കെജെ ജേക്കബ് (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

എറണാകുളം ഏരിയാ സെക്രട്ടറി, പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം, സിഐടിയു ജില്ലാ പ്രസിഡൻ്റ്, കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബാംബു കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്ന് (ഒക്‌ടോബർ 21) വൈകുന്നേരം 4 മുതൽ 6 വരെ സിപിഎം ജില്ലാ കമ്മിറ്റി ആസ്ഥാനമായ കലൂർ ലെനിൻ സെൻ്ററിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കലൂർ ആസാദ് റോഡിലെ വസതിയിലേക്ക് മാറ്റും. സംസ്‌കാരം നാളെ (ഒക്‌ടോബർ 22) വൈകുന്നേരം മൂന്ന് മണിക്ക് കലൂർ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ചർച്ച് സെമിത്തേരിയിൽ.

Also Read: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു, വിടവാങ്ങിയത് മികച്ച തൊഴിലാളി നേതാവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.