ETV Bharat / state

കാണാമറയത്തുള്ളവർ എവിടെ?; വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍ വിവിധ തരത്തില്‍ - Search for missing in disaster - SEARCH FOR MISSING IN DISASTER

വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ 29 കുട്ടികളെ അടക്കം 240 പേരെ ഇനിയും കിട്ടാനുണ്ടെന്നാണ് ഏകദേശ കണക്ക്.

LANDSLIDE MISSING PERSON  WAYANAD MUNDAKKAI DISASTER  വയനാട് ദുരന്ത മേഖലയില്‍ തെരച്ചില്‍  വയനാട് മുണ്ടക്കൈ കാണാതായവര്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 9:55 AM IST

കോഴിക്കോട് : വയനാട് ദുരന്തത്തില്‍ ജീവനോടെയുള്ള മുഴുവന്‍ പേരെയും രക്ഷപെടുത്തി എന്ന ഔദ്യോഗിക പ്രഖ്യാപനത്തെ പിന്തുടരുന്ന ചോദ്യം ഇനിയും കാണാമറയത്തുള്ളവർ എവിടെ എന്നതാണ്. 29 കുട്ടികള്‍ ഉള്‍പ്പടെ 240 പേരെ ഇനി കിട്ടാനുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ ശരീര ഭാഗങ്ങളായി കിട്ടിയവർ ഉൾപ്പെടുമോ എന്നതിൽ ഡിഎൻഎ പരിശോധന വേണ്ടി വരും. അതേസമയം ദുരന്ത മേഖലയിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ നമ്പറുകൾ ശേഖരിച്ച് പരിശോധന ആരംഭിച്ചിരിക്കുകയാണ് സൈബർ സെൽ.

ഇതനുസരിച്ച് ദുരന്ത സമയത്ത് ആളുകളുടെ അവസാന ലൊക്കേഷൻ കണ്ടുപിടിക്കാനുള്ള ശ്രമമാണ് തുടരുന്നത്. ദുരന്ത ഭൂമിക്ക് പുറത്താണ് ലൊക്കേഷൻ എങ്കിൽ അതിനനുസരിച്ച് പരിശോധന നീങ്ങും. ദുരന്ത ഭൂമിയിൽ നിന്ന് രക്ഷപ്പെട്ടവരുമായും മരിച്ചവരുമായും ലിസ്റ്റ് ഒത്തുനോക്കും. അതിലും ഇല്ലെങ്കിൽ മണ്ണിനടിയിൽ അകപ്പെട്ടവരുടെ പട്ടികയിലേക്ക് ചേർക്കും. ഘട്ടം ഘട്ടമായി ഈ പരിശോധന തുടരുകയാണ്.

അതേസമയം റേഷൻ കാർഡിലെ പേര് വിവരങ്ങൾക്ക് അനുസരിച്ച് കണക്ക് തിട്ടപ്പെടുത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ക്യാമ്പിലുള്ളവരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിച്ച് കഴിയുന്നതോടെ ഒരു ചിത്രം വ്യക്തമാകും.

2019-ലെ പുത്തുമല ഉരുൾപൊട്ടലിലും ഇതു പോലുള്ള കണക്കെടുപ്പുകൾ നടത്തിയിരുന്നു. അന്നും ഞൊടിയിടയിലാണ് ഒരു ഗ്രാമം ഒലിച്ചുപോയത്. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്‌ടപ്പെട്ടു.

മൂന്നാഴ്‌ച നീണ്ട തെരച്ചിലിൽ കണ്ടെടുത്തത്‌ 12 മൃതദേഹങ്ങൾ. അഞ്ച് പേരെ കണ്ടെത്താനായില്ല. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകിയിരുന്നു.

അതിലും ഏറെ ഭയാനകമാണ് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ അവസ്ഥ. കാണാതായവരെ തേടി എല്ലാവിധത്തിലും പരിശോധന നടക്കുന്നുണ്ട്. കണക്കുകൾ അന്തിമമായി തിട്ടപ്പെടുത്തുമ്പോൾ ഓരോ കുടുംബത്തിന്‍റേയും അംഗ സംഖ്യ വ്യക്തമാകും. കഴിവിന്‍റെ പരമാവധി കാണാതായവരരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.

Also Read : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹം; ബെവ്‌കോ നല്‍കിയത് 1 കോടി - Great response to CMDRF for Wayanad

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.