കോഴിക്കോട് : തിരുവമ്പാടിയിൽ സ്‌കൂട്ടർ കത്തി നശിച്ചു. തിരുവമ്പാടി പുന്നക്കലിൽ ആണ് സംഭവം നടന്നത്. ഇന്ന് ഉച്ചയ്‌ക്ക ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. പുന്നക്കൽ പുഴയിൽ കുളിക്കാൻ വന്ന ഓമശ്ശേരി സ്വദേശിയുടേതാണ് കത്തി നശിച്ച സ്‌കൂട്ടർ. പുന്നക്കൽ പുഴയരികിൽ നിർത്തിയിട്ടതായിരുന്നു സ്‌കൂട്ടർ തീ പിടിച്ച ഉടൻ തന്നെ സ്‌കൂട്ടറിൽ പൂർണമായും തീ ആളി പടർന്നു (Scooter Parked Near The River Caught Burnt).
ഓടിയെത്തിയ പരിസരവാസികൾ തീ അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും അണക്കാൻ സാധിച്ചില്ല. മുക്കത്ത് നിന്ന് ഫയർ യൂണിറ്റ് സ്ഥലത്തെത്തിയെങ്കിലും സ്‌കൂട്ടർ പൂർണമായും അഗ്നിക്കിര യായി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
കുറച്ച് ദിവസങ്ങൾക്ക മുൻപ് പത്തനംതിട്ടയിൽ ടെസ്‌റ്റ് ഡ്രൈവിനിടയിൽ ഇലട്രിക് സ്‌കൂട്ടർ കത്തി നശിച്ചിരുന്നു. എം സി റോഡിൽ കുരമ്പാലയ്ക്ക് സമീപമാണ് ഓടികൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചത്.
ഓല കമ്പനിയുടെ സ്‌കൂട്ടറിനാണ് ഓട്ടത്തിനിടെ തീ പിടിച്ചത്. അടൂരിലെ ഷോറൂമിൽ നിന്നാണ് ടെസ്റ്റ് ഡ്രൈവിനായി സ്‌കൂട്ടർ എടുത്തത്. ഓട്ടത്തിനിടെ പുക ഉയരുന്നത് കണ്ടു സ്‌കൂട്ടർ നിർത്തി ഇറങ്ങിയതിനാൽ യാത്രക്കാർ പൊള്ളലേൽക്കാതെ രക്ഷപെടുകയായിരുന്നു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് മൂലം ട്രയൽ റണ്ണിനിടെ വാഹനത്തിൽ തീ പടർന്ന് കത്തുകയായിരുന്നു. അടൂരിൽ നിന്ന് അഗ്നി രക്ഷ സേന എത്തിയാണ് തീ അണച്ചത്. സ്‌കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.
പെട്രോൾ വില വർദ്ധനവ് കാരണം നിരവധി ആളുകൾ ഇപ്പോള്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ ധാരാളമായി വാങ്ങുന്നുണ്ട്. ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമായി തീപിടിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത് നിലവിലെ ഉപയോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്.
Also read : കാട്ടുപന്നിക്കൂട്ടം തട്ടി വീഴ്‌ത്തി; സ്‌കൂട്ടർ യാത്രക്കാരി അബോധാവസ്ഥയിൽ