ETV Bharat / state

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊരു കൈതാങ്ങ്; അമ്മമാര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ സങ്കല്‍പ്പ് പദ്ധതി - SANKALP SCHEME KOZHIKODE

ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് കൈതാങ്ങായി സങ്കല്‍പ്പ് പദ്ധതി. സ്ഥിര വരുമാനം ഉറപ്പാക്കാന്‍ അപ്പാരല്‍ യൂണിറ്റ് വിപൂലീകരണം. മൂന്ന് മാസം നല്‍കുന്ന പരിശീലനങ്ങളില്‍ നിന്നും അമ്മമാര്‍ക്ക് വരുമാനം ഉണ്ടാക്കാം.

author img

By ETV Bharat Kerala Team

Published : Jul 17, 2024, 7:39 PM IST

തൊഴില്‍ പരിശീലനം കോഴിക്കോട്  ഭിന്നശേഷി കുട്ടിക്കൊരു കൈതാങ്ങ്  സങ്കല്‍പ്പ് പദ്ധതി  Sangalp Scheme Of Govt
Kozhikode district panchayath (ETV Bharat)

കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ‘സങ്കൽപ്പ്‌’ പദ്ധതിയിൽ ഉൾപ്പെടുത്തി എസ്‌എസ്‌കെയുടെയും ജില്ല പഞ്ചായത്തിൻ്റെയും സഹകരണത്തോടെ അമ്മമാർക്കായി അപ്പാരൽ യൂണിറ്റ്‌ വിപുലപ്പെടുത്താനൊരുങ്ങുകയാണ്. കുഞ്ഞുങ്ങളുടെ പരിചരണം ഏറ്റെടുക്കേണ്ടി വന്നതിനാൽ ഉദ്യോഗവും വരുമാനവും ത്യജിച്ചവർക്ക് വലിയ കൈതാങ്ങാവുന്നതാണ് പദ്ധതി.

ഭിന്നശേഷിക്കാരുടെ അമ്മമാർക്കായി നടപ്പാക്കുന്ന ‘ഒപ്പം’ പദ്ധതിയിൽ വനിത കാറ്ററിങ്, കുട നിർമാണം, സോപ്പ്‌ നിർമാണ യൂണിറ്റ്‌ എന്നിവ നിലവിലുണ്ട്‌. ബാഗുകൾ, സഞ്ചികൾ എന്നിവ കൂടി നിർമിച്ച് നൽകി അപ്പാരൽ യൂണിറ്റ്‌ വിപുലപ്പെടുത്താനാണ് പദ്ധതി. വീടുകളിൽ ഇരുന്നും അപ്പാരൽ യൂണിറ്റിൻ്റെ ഭാഗമാകാനാവും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പാക്കിങ് ഉൾപ്പെടെയുള്ള ജോലികളിലും പങ്കാളിയാക്കും.

ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങളുടെ 40 അമ്മമാരിൽ നിന്ന്‌ 25 പേർക്ക് നേരത്തെ പരിശീലനം നൽകിയിട്ടുണ്ട്. ചുരിദാർ, മാക്‌സി, കുഞ്ഞുടുപ്പ്‌, തുണിസഞ്ചി തുടങ്ങിയവ തയ്‌ക്കാനാണ്‌ പരിശീലിപ്പിച്ചത്‌. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിൻ്റെ (Ministry Of Skill Development And Entrepreneurship) നേതൃത്വത്തിലാണ്‌ സ്‌കിൽ ഡെവലപ്‌മെൻ്റ് സെൻ്ററിൽ മൂന്നുമാസ പരിശീലനം നൽകിയത്‌.

Also Read: ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് അവസരം നിഷേധിച്ചു; ഹൈക്കോടതിയെ സമീപിച്ച് ഭിന്നശേഷിക്കാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.