തൃശൂർ : വീട് ആക്രമിച്ചവർ ജോസ് വള്ളൂരിൻ്റെ സംഘത്തിൽ പെട്ടവരെന്ന് തൃശൂർ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറ. ചില ആളുകളെക്കുറിച്ച് സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് നേരിട്ട് ആക്രമിക്കാൻ നിർദേശം നൽകിയെന്ന് കരുതുന്നില്ല. തനിക്ക് പാർട്ടിയിലോ പുറത്തോ മറ്റ് ശത്രുക്കൾ ഇല്ല. കഴിഞ്ഞദിവസം ഡിസിസി ഓഫിസിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് വീട് ആക്രമണമെന്നും സജീവൻ കുരിയച്ചിറ ആരോപിച്ചു.
ഇന്നലെ രാത്രിയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം സജീവൻ്റെ വീട് ആക്രമിച്ചത്. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.