ETV Bharat / state

കല്ലടിക്കോട് വാഹനാപകടം; പനയമ്പാടം അപകടവളവിൽ സുരക്ഷാ നടപടികൾ ആരംഭിച്ചു - SAFETY MEASURES TAKEN PANAYAMPADAM

ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരമാണ് പ്രാഥമിക നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

പനയമ്പാടം അപകട വളവ്  PANAYAMPADAM ROAD ACCIDENT  SAFETY MEASURES TAKEN PANAYAMPADAM  LATEST NEWS IN MALAYALAM
Safety Measures Have Been Taken At Panayampadam (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

പാലക്കാട്: നാല് വിദ്യാർഥിനികളുടെ മരണത്തിനിടയാക്കിയ പനയമ്പാടം അപകടവളവിൽ സുരക്ഷാ നടപടികൾ തുടങ്ങി. ശനിയാഴ്‌ച (ഡിസംബർ 14) സ്ഥലം സന്ദർശിച്ച ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ നിർദേശ പ്രകാരമാണ് നടപടി. അപകടം നടന്ന സ്ഥലത്ത് പാത പരുക്കനാക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയിരിക്കുന്നത്.

പനയമ്പാടം അപകടവളവിൽ സുരക്ഷാ നടപടികൾ തുടങ്ങി (ETV Bharat)

ദേശീയപാതാ അതോറിറ്റിയും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ചേർന്നാണ് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടിരിക്കുന്നത്. അപകടവളവിൽ ദേശീയപാതാ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, പൊലീസ്, ഗതാഗത വകുപ്പ് എന്നീ വിഭാഗങ്ങൾ സംയുക്തമായി നടത്തുന്ന പരിശോധനയിലാണ് പനയമ്പാടത്ത് സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മന്ത്രിസഭയുടെ അംഗീകാരത്തോടെ വേണം അത് നടപ്പിലാക്കാൻ. അതിന് കാത്ത് നിൽക്കാതെയാണ് ഗതാഗതമന്ത്രിയുടെ നിർദേശ പ്രകാരം പ്രാഥമിക നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് താത്‌കാലികമായി ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ട്.

Also Read: 'പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ അശാസ്‌ത്രീയത': മരിച്ച വിദ്യാര്‍ഥിനികളുടെ വീട് സന്ദര്‍ശിച്ച് ഗണേഷ് കുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.