പത്തനംതിട്ട : ചിത്തിര ആട്ടവിശേഷത്തിന്‍റെ പൂജകൾക്കായി ശബരിമല നട നാളെ (ഒക്‌ടോബര്‍ 29) തുറക്കും. 31ന് ചിത്തിര ആട്ടവിശേഷം നടക്കും. നാളെ വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. തന്ത്രി കണ്‌ഠര് രാജീവരുടെയും മകൻ കണ്‌ഠര് ബ്രഹ്മദത്തൻ്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വിഎൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാളെ പ്രത്യേക പൂജകളില്ല. തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടതാണ് ചിത്തിര ആട്ടവിശേഷ തിരുനാൾ നടത്തുന്നത്. 31ന് പൂജകൾ പൂർത്തിയാക്കി രാത്രി 10ന് നട അടയ്ക്കും.
Also Read : ശബരിമലയിൽ നിന്ന് കേടായ അരവണ നീക്കം ചെയ്‌തുതുടങ്ങി; നശിപ്പിക്കുക 6.65 ലക്ഷം ടിൻ അരവണ