ETV Bharat / state

ശബരിമല സ്പോട്‌ ബുക്കിങ്: തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം ജില്ല കമ്മിറ്റി; വെര്‍ച്വല്‍ ക്യൂ മാത്രമെങ്കില്‍ പ്രക്ഷോഭമെന്ന് കെ സുരേന്ദ്രൻ

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമാണെങ്കില്‍ വിലയ പ്രക്ഷോഭം കാണേണ്ടി വരുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.

author img

By ETV Bharat Kerala Team

Published : 4 hours ago

SABARIMALA SPOT BOOKING  K SURENDRAN SABARIMALA  ശബരിമല സ്പോട്ട് ബുക്കിങ് വിവാദം  ശബരിമല വിവാദം
Sabarimala (ETV Bharat)

പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലം അടുത്തിരിക്കെ ശബരിമലയിലെ സ്പോട് ബുക്കിങ് സംബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ തീരുമാനം വലിയ വിവാദമായിരിക്കുകയാണ്. ഹിന്ദു സംഘടനകൾക്കൊപ്പം ബിജെപിയും വിഷയം ഏറ്റെടുത്തതോടെ ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഉണ്ടായ പ്രക്ഷോഭങ്ങൾ പോലെ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്കയുമുണ്ട്.

ഇതിനിടെ ദേവസ്വം ബോർഡ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റിയും രംഗത്തെത്തി. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമാണെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ മണ്ഡലകാലം അട്ടിമറിക്കാൻ നീക്കമുണ്ടെന്നും ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയായേക്കുമെന്നും ഇന്‍റലിജൻസ് റിപ്പോര്‍‌ട്ടുമുണ്ട്.

ശബരിമലയില്‍ സ്പോട് ബുക്കിങ് വേണ്ടന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്നും ജില്ല കമ്മിറ്റി അറിയിച്ചു. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് മാത്രം ഏര്‍പ്പെടുത്താനുള്ള തീരുമാനം ബിജെപി ഉള്‍പ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്നാണ് പാർട്ടി വിലയിരുത്തല്‍.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമെങ്കില്‍ വിലയ പ്രക്ഷോഭം കാണേണ്ടിവരും: സുരേന്ദ്രൻ

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീർഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപി. ഒരു ഭക്തരേയും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങ്ങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് കെ സുരേന്ദ്രന്‍റെ പ്രതികരണം.

മണ്ഡലകാലം അട്ടിമറിക്കാൻ നീക്കം, ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്‍റലിജൻസ് റിപ്പോര്‍‌ട്ട്

ശബരിമല തീർഥാടനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഇന്‍റലിജൻസ് റിപ്പോർ‌ട്ട്. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയായേക്കുമെന്ന് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ശബരിമല ഒരു രാഷ്ട്രീയ ആയുധമാക്കാൻ വിവിധ സംഘടനകള്‍ ലക്ഷ്യമിടുന്നുവെന്നും ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നും ഇന്‍റലിജൻസ് ചൂണ്ടിക്കാണിക്കുന്നു.

ശബരിമല സ്ത്രീപ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്തത് പോലൊരു പ്രതിസന്ധി സ്‌പോട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. സ്‌പോട് ബുക്കിങ് ഒഴിവാക്കി വെര്‍ച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സമരത്തിനൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ്; 'ദേവസ്വത്തിന് നടപടികളുമായി മുന്നോട്ട് പോകാം': ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.