ETV Bharat / state

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ; ഫോട്ടോയും ആധാറും നിർബന്ധം - SABARIMALA SPOT BOOKING

ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

SABARIMALA NEWS  SPOT BOOKING AGREED AT SABARIMALA  ശബരിമല സ്‌പോട്ട് ബുക്കിങ്  LATEST NEWS IN MALAYALAM
Sabarimala (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 31, 2024, 10:14 AM IST

പത്തനംതിട്ട: വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കർശന നിയന്ത്രണങ്ങളോടെ പതിനെട്ടാം പടി ചവിട്ടാൻ അവസരം നൽകാന്‍ ധാരണ. ഇവർക്ക് പ്രത്യേക പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാനാണ് തീരുമാനം. ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

ഇടത്താവളങ്ങളിലുള്‍പ്പടെ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയാണ് നേരത്തെ സ്‌പോട്ട് ബുക്കിങ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കൗണ്ടറുകളുടെ എണ്ണം കുറയ്ക്കും. ഇടത്താവളങ്ങളില്‍ ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് വേണ്ടെന്നാണ് പൊലീസിന്‍റെ നിര്‍ദേശം.

തീര്‍ഥാടകര്‍ക്ക് നിലയ്ക്കലിലോ, പമ്പയിലോ പാസ് നല്‍കി ദര്‍ശനത്തിന് കടത്തിവിടാനാണ് ആലോചന. ഫോട്ടോ ഉള്‍പ്പടെയുള്ള പാസാണ് നല്‍കുന്നത്‌. ഇവർക്ക് ഫോട്ടോയും ആധാറും നിര്‍ബന്ധമാക്കാനും തീരുമാനമായി. അതേസമയം ഇങ്ങനെ ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് സ്‌പോട്ടിങ് ബുക്കിങ് എന്നുതന്നെ പേരിടണോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, അംഗങ്ങളായി എം അജിത് കുമാര്‍, ജി സുന്ദരേശ്വന്‍, എഡിജിപി ശ്രീജിത്ത് എന്നിവരാണ് ഇന്നലെ (ഒക്‌ടോബർ 30) ചര്‍ച്ച നടത്തിയത്. ചര്‍ച്ചയിലെ ധാരണകള്‍ മുഖ്യമന്ത്രിയെ അറിയിക്കും. സര്‍ക്കാരാകും ഇതില്‍ അന്തിമതീരുമാനം എടുക്കുക.

Also Read: ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം: വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു, സ്പോട് ബുക്കിങ്ങിനെപ്പറ്റി തീരുമാനം എടുത്തിട്ടില്ല- മന്ത്രി വിഎൻ വാസവൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.