ETV Bharat / state

കാല്‍ വഴുതി വെള്ളത്തില്‍ വീണു; പമ്പയില്‍ ഒഴുക്കില്‍പ്പെട്ട ശബരിമല തീര്‍ഥാടകൻ മരിച്ചു

പമ്പ നദിയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.

SABARIMALA PILGRIM DIES IN PAMPA  ഒഴുക്കില്‍പ്പെട്ട യുവാവ് മരിച്ചു  ശബരിമല തീര്‍ത്ഥാടകൻ മരിച്ചു  പമ്പയിൽ യുവാവ് മുങ്ങി മരിച്ചു
Ashil (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 5:56 PM IST

പത്തനംതിട്ട : പമ്പ നദിയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിൽ (22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയതായിരുന്ന ഒൻപതംഗ സംഘം റാന്നി മാടമൺ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ആഷിൽ ഒഴുക്കിൽപ്പെട്ടത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Also Read : ദുർഗാപൂജ ആഘോഷിക്കാനെത്തി; പുഴയില്‍ കുളിക്കവെ ഒരാള്‍ മുങ്ങി, രക്ഷിക്കാനായി മറ്റുള്ളവരുടെ വിഫല ശ്രമം, ഏഴ് കുട്ടികൾ മുങ്ങിമരിച്ചു - CHILDREN DROWN IN BIHAR

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.