പത്തനംതിട്ട: 2024 വർഷത്തെ ശബരിമല മേല്‍ശാന്തിയെയും മാളികപ്പുറം മേല്‍ശാന്തിയെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഋഷികേശ് വർമയും എം വൈഷ്‌ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക. ഋഷികേശ് വർമ ശബരിമല മേല്‍ശാന്തിയെയും വൈഷ്‌ണവി മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും. തുലാം ഒന്നിനാണ് നറുക്കെടുപ്പ്.
പന്തളം നടുവിലേ മുറി കൊട്ടാരത്തിലെ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമയുടെ മകള്‍ പൂർണ വർമയുടെയും ഗിരീഷ് വിക്രത്തിന്‍റെയും മകനാണ് ഋഷികേശ് വർമ. പന്തളം വടക്കേടത്തു കൊട്ടാരത്തില്‍ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ പ്രീജ ദമ്പതികളുടെ മകള്‍ ആണ് വൈഷ്‌ണവി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒക്ടോബർ 16 ന് ഉച്ചക്കു ശേഷം തിരുവാഭരണ മാളികയുടെ മുൻവശം കെട്ടു നിറച്ച് വലിയകോയിക്കല്‍ ക്ഷേത്ര ദർശന ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പമാണ് ശബരിമലയ്ക്ക് യാത്ര തിരിക്കുക. 2011 ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്‌റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തില്‍ നിന്ന് രണ്ട് കുട്ടികള്‍ക്ക് അനുമതി നൽകിയിരിക്കുന്നത്.
Also Read:ശബരിമല തീര്‍ഥാടനം; 10000 വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്, കൂടുതല്‍ സജ്ജീകരണം ഒരുങ്ങുന്നു