ETV Bharat / state

സാഹസികമായി കെഎസ്ആർടിസി ബസിന്‍റെ തീ അണച്ചു; സുനിൽ കാർത്തിക്കിന് പൊലീസിൻ്റെ ആദരം - Tribute To Sunil Karthik - TRIBUTE TO SUNIL KARTHIK

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ തീ സാഹസികമായി അണച്ചതിന് സുനിൽ കാർത്തിക്കിന് റൂറൽ ജില്ല പൊലീസിൻ്റെ ആദരം. ബസിനടിയിലേക്ക് ഫയർ എസ്റ്റിങൂഷറുമായി നൂണ്ടിറങ്ങി തീയണച്ചത്. ഇതുവഴി വലിയ ദുരന്തമാണ് ഒഴിവാക്കാനായത്.

MALAYALAM LATEST NEWS  സുനിൽ കാർത്തിക്കിന് ആദരം  കെഎസ്ആർടിസി ബസിന് തീ പിടിച്ചു  സാഹസികമായി ബസിന്‍റെ തീ അണച്ചു
റൂറൽ ജില്ല പൊലീസ് സുനിൽ കാർത്തിക്കിനെ ആദരിച്ചു (Etv Bharat)
author img

By ETV Bharat Kerala Team

Published : Aug 5, 2024, 11:04 AM IST

എറണാകുളം: ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിൻ്റെ ധീരതയ്ക്ക് റൂറൽ ജില്ല പൊലീസിൻ്റെ ആദരം. ദേശീയ പാതയിൽ ആലുവ കുന്നുംപുറത്ത് കെഎസ്ആർടിസി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ സാഹസികമായി തീയണച്ചത് സുനിലായിരുന്നു. ഫയർ എസ്റ്റിങൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് സുനിൽ തീയണച്ചത്.

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന് തീ പിടിച്ചപ്പോൾ തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം റോഡരികിൽ ഒതുക്കി യാത്രക്കാരെ പുറത്തിറക്കി. ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്ന കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും രക്ഷാപ്രവർത്തനം നടത്തി. കെഎസ്ആർടിസി ബസിൽ തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിങൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് പോയി തീയണക്കുകയായിരുന്നു.

നാട്ടുകാരും സുഹൃത്തുകളും അതുവഴി പോകുന്ന വിവാഹനങ്ങൾക്ക് കൈകാണിച്ച് നിർത്തി ഫയർ എസ്റ്റിങൂഷറുകൾ സുനിൽ കാർത്തിക്കിൻ്റെ അരികിലേക്കെത്തിച്ചു. മിനിറ്റുകൾ നീണ്ട സാഹസിക പ്രവർത്തനത്തിനൊടുവിൽ തീ പൂർണ്ണമായണച്ച് വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. സുനിൽ കാർത്തിക്കിൻ്റെ ഈ പ്രവർത്തനം അറിഞ്ഞ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ജില്ല പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി അനുമോദന പത്രം നൽകുകയായിരുന്നു.

ശരിക്കുമൊരു ഹീറോയാണ് സുനിൽ കാർത്തിക്ക്. ഇദ്ദേഹത്തിൻ്റെ പ്രവർത്തനം കൊണ്ട് വലിയൊരു ദുരന്തമൊഴിവായി എന്ന് എസ്‌പി പറഞ്ഞു. റൂറൽ ജില്ല സ്പെഷ്യൽ ബ്രാഞ്ചും ഇതു സംബന്ധിച്ച് എസ്‌പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

Also Read: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ആളപായമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.