തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ എല്ലാ തെളിവുകളും ഉണ്ടായിട്ടും എന്തുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് റോജി എം ജോണ്‍ എംഎല്‍എ. മന്ത്രി ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍, ശബ്‌ദ സന്ദേശം എങ്ങനെ പുറത്ത് പോയെന്നാണ് അന്വേഷിക്കുന്നതെന്നും എംഎല്‍എ ആരോപിച്ചു.
പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കോഴ നല്‍കാനായി പിരിച്ചെടുത്ത പണം ബാര്‍ ഉടമകളുടെ അസോസിയേഷന്‍ രജിസ്‌റ്ററുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും രജിസ്‌റ്റര്‍ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ആരെയെങ്കിലും അതിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്‌തിട്ടുണ്ടോ എന്നും ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചിട്ടുണ്ടോ എന്നും എംഎല്‍എ ചോദിച്ചു.
വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കവെ കെഎം മാണിക്ക് എതിരായ വിഎസിന്‍റെ പഴയ ബൈബിൾ വാക്യം റോജി എം ജോൺ ആവർത്തിച്ചു. കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വീണു പോകരുതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: കേന്ദ്ര നടപടി റദ്ദാക്കണം: ജോസ് വള്ളൂരിന് ഐക്യദാർഢ്യവുമായി തൃശൂർ ഡിസിസിക്ക് മുൻപിൽ വീണ്ടും പോസ്‌റ്റർ