ETV Bharat / state

ചന്തേര മുത്തപ്പന്‍ ക്ഷേത്രത്തിൽ മോഷണം: ഭണ്ഡാരങ്ങളിലെ പണം കവര്‍ന്നു, അന്വേഷണം - ROBBERY IN TEMPLE

author img

By ETV Bharat Kerala Team

Published : Jun 3, 2024, 11:11 PM IST

ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിൽ ശ്രീകോവില്‍ തകര്‍ത്ത് കവര്‍ച്ച. ക്ഷേത്രത്തിലെ രണ്ടു ഭണ്ഡാരങ്ങളില്‍ നിന്നും പണം മോഷണം പോയി.

ചന്തേര ക്ഷേത്രത്തിൽ കവര്‍ച്ച  KASARKODE Robbery Case  ചന്തേര മുത്തപ്പന്‍ ക്ഷേത്രം  ROBBERY IN CHANDERA TEMPLE
Robbery (ETV Bharat)
മോഷണത്തിന്‍റെ ദൃശ്യം (ETV Bharat)

കാസർകോട്: ചന്തേര ചെമ്പകത്തറ മുത്തപ്പന്‍ ക്ഷേത്രത്തിൽ കവര്‍ച്ച. ശ്രീകോവില്‍ തകര്‍ത്ത മോഷ്‌ടാവ് ഭണ്ഡാരങ്ങളിലെ പണം കവർന്നു. ക്ഷേത്ര കമ്മിറ്റി ഓഫിസിലെ കൗണ്ടറും തകര്‍ത്ത നിലയിലാണ്. ഇന്ന് (ജൂണ്‍ 3) പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.

രാവിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഒരാഴ്‌ച മുമ്പ് സമീപത്തെ കരക്കാവ് ഭഗവതീ ക്ഷേത്രത്തിലും കവര്‍ച്ച നടന്നിട്ടുണ്ട്. രണ്ടും ഒരേ മോഷ്‌ടാവ് ആണെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: പതഞ്‌ജലിക്കതിരായ കേസ്; കോഴിക്കോട്‌ കോടതിയുടെ സമന്‍സ് അവഗണിച്ച് ബാബാ രാംദേവ്; ഇന്നും ഹാജരായില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.