കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് സ്ഥാപനങ്ങളിൽ മോഷണം. താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപത്ത് പ്രവർത്തിക്കുന്ന ലാവണ്യ ഈ പ്ലാസ, മൈക്രോ ഹെൽത്ത് ലാബ് എന്നീ സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ലാവണ്യയുടെ മുൻഭാഗത്തെ ഗ്ലാസ് തകർത്താണ് മോഷ്‌ടാവ് അകത്ത് കയറിയത്.
കെട്ടിടത്തിന്‍റെ താഴെ നിലയിൽ ഗോഡൗണിന്‍റെ ഗേറ്റിന്‍റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് ജനറേറ്റർ തുറക്കുകയും പാനൽ ബോഡിലെ ഫ്യൂസുകൾ ഊരുകയും ചെയ്‌ത ശേഷമാണ്
ഗ്ലാസ് തകർത്തത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബിന്‍റെ വാതിലിന്‍റെ പൂട്ട് തകർത്ത് അകത്തു കടന്നാണ് മോഷണം നടത്തിയത്.
താമരശ്ശേരി പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തി. ഇരു സ്ഥാപനങ്ങളിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ മോഷണം പോയിട്ടുണ്ട്. സിസിടിവികളുടെ വയറുകളും വിച്ഛേദിച്ചിട്ടുണ്ട്. ദേശീയപാതയോരത്ത് താമരശ്ശേരി പൊലീസ് സബ് ഡിവിഷൻ ഓഫീസിൽ നിന്നും നൂറ് മീറ്റർ അകലെയാണ് മോഷണം നടന്ന സ്ഥാപനങ്ങൾ.
Also Read: കോഴിക്കോട് പരക്കെ മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ, അന്വേഷണം ഊർജിതം