ഇടുക്കി: നിർമ്മാണം പൂർത്തികരിച്ച് മൂന്ന് മാസം പിന്നിട്ട റോഡ് തകർന്ന് അപകടാവസ്ഥയിൽ. രാജകുമാരി സേനാപതി ഉടുമ്പഞ്ചോല പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുരിക്കുംതൊട്ടി - ചോരകാലിപടി റോഡാണ് തകർന്നത്. ശക്‌തമായ മഴവെള്ള പാച്ചലിലാണ് റോഡ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്.
ആവശ്യത്തിന് കലിങ്ക് നിർമ്മിക്കാത്തതും അശാസ്ത്രീയ നിർമ്മണവുമാണ് റോഡ് അപകടാവസ്ഥയിൽ ആകുവാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. 12 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച റോഡ് ആണ് ശക്‌തമായ മഴയിൽ തകർന്ന് അപകടാവസ്ഥയിൽ ആയിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി നാഷണൽ ഫോറം ഫോർ പീപ്പിൾ റൈസ്‌റ്റ് ഭാരവാഹികൾ രംഗത്ത് എത്തി. ആവിശ്യത്തിന് കലിങ്കുകൾ നിർമ്മിച്ചും ഓടകൾ തീർത്തും റോഡ് സംരക്ഷിക്കണമെന്ന ആവിശ്യം ശക്‌തമാകുകയാണ്.
Also Read: ഇടുക്കിയില്‍ തോരാമഴ: മണ്ണിടിച്ചില്‍ അതി രൂക്ഷം, കട്ടപ്പന-കുട്ടിക്കാനം റോഡിൽ ഗതാഗത തടസം