ETV Bharat / state

പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക് - Road Accident near Koodathayi - ROAD ACCIDENT NEAR KOODATHAYI

കൂടത്തായിക്ക് സമീപം വയലോരത്ത് പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

കൂടത്തായി പിക്കപ്പ് വാന്‍ അപകടം  PICK UP VAN LORRY ACCIDENT  KOODATHAYI ACCIDENT  കൂടത്തായി വാഹനാപകടം
Accident near Koodathayi (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 29, 2024, 10:53 PM IST

കോഴിക്കോട് : കൂടത്തായിക്ക് സമീപം പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വയനാട് പനമരം സ്വദേശി ചെമ്പൻചേരി ഇർഷാദി(24)ന് ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടത്തായിക്ക് സമീപം വയലോരത്ത് വച്ചാണ് അപകടം ഉണ്ടായത്. ഓമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്‍റെ മുൻവശം പൂർണമായും തകർന്നു.

ഗുരുതരമായി പരിക്കേറ്റ ഇർഷാദിനെ അഗ്നിശമന സേന എത്തിയാണ് വാഹനത്തിൽ നിന്നും പുറത്തെടുത്തത്. സ്റ്റേഷൻ ഓഫിസർ എം അബ്‌ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

Also Read : ഫുട്‌പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്ന് മരണം, രണ്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.