ഇടുക്കി : ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിൽ രാത്രികാല വിനോദ സഞ്ചാര സഫാരികൾക്ക് നിരോധനം. വന്യ ജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിലാണ് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ദേവികുളം ഡിവിഷന് കീഴിലുള്ള ചിന്നക്കനാൽ, മറയൂർ ഡിവിഷന്‍ എന്നിവടങ്ങളില്‍ രാത്രി എട്ട് മണിക്ക് ശേഷമുള്ള ജീപ്പ് സഫാരിക്കാണ് നിരോധനം.
മൂന്നാർ ഡിവൈഎസ്‌പിയുടെ നിർദ്ദേശ പ്രകാരം ശാന്തൻപാറ,മറയൂർ എസ് എച്ച് ഒ മാരാണ് ഇത് സംബന്ധിച്ച് റിസോർട്ട് ഉടമകൾക്കും ജീപ്പ് ഉടമകൾക്കും നോട്ടീസ് നൽകിയിരിക്കുന്നത്. സഞ്ചാരികളുമായി രാത്രി 8ന് ശേഷം ജീപ്പ് സഫാരി അനുവദിക്കില്ല. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ രാത്രികാല ട്രക്കിങ്ങിന് നേരത്തെ മുതൽ തന്നെ നിരോധനമുണ്ട്.അതേസമയം, യാത്രാവാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.
Also Read : ഇടുക്കി ശാന്തൻപാറയിൽ കാട്ട് പന്നി ആക്രമണം; ഒരാൾക്ക് പരിക്ക്