ETV Bharat / state

'ഇത് ആഗ്രഹ സഫലീകരണം, അയ്യപ്പന്‍റെ അനുഗ്രഹം'; സന്തോഷം പങ്കിട്ട് നിയുക്ത ശബരിമല മേല്‍ശാന്തിയും കുടുംബവും - SABARIMALA NEW MELSANTHI AND FAMILY

തോട്ടത്തിൽ മഠത്തിലേക്ക് അഭിനന്ദന പ്രവാഹം. സഫലമായത് ഭർത്താവിൻ്റെ ചെറുപ്പം മുതലുള്ള ആഗ്രഹമെന്ന് ഭാര്യ അമ്പിളി.

S ARUN KUMAR NAMBOOTHIRI SABARIMALA  SABARIMALA NEW MELSHANTI  ശബരിമല പുതിയ മേല്‍ശാന്തി  SABARIMALA MELSANTHI ARUN FAMILY
Sabarimala MelShanti Arun Kumar Namboothiri (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 12:45 PM IST

കൊല്ലം: ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് അയ്യപ്പന്‍റെ അനുഗ്രഹമെന്ന് എസ് അരുൺ കുമാർ നമ്പൂതിരി. ഏറെ സന്തോഷമുണ്ടെന്നും വര്‍ഷങ്ങളായുള്ള ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയുന്നത് ലക്ഷ്‌മി നടയിൽ പൂജ നടത്തി കൊണ്ടിരിക്കുമ്പോഴാണ്.

വാർത്ത അറിഞ്ഞ് നിരവധി പേർ ലക്ഷ്‌മി നടക്ഷേത്രത്തിൽ എത്തി ആശംസകൾ നേർന്നുവെന്നും പൊന്നാട അണിയിച്ചുവെന്നും അരുൺ കുമാർ നമ്പൂതിരി പറഞ്ഞു. 'തികഞ്ഞ അയ്യപ്പഭക്തനായ ഭർത്താവിൻ്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു ശബരിമല അയ്യപ്പനെ സേവിക്കുകയെന്നത്. ചെറുപ്പം മുതലുള്ള ആഗ്രഹമാണ് സഫലമായതെന്ന്' ഭാര്യ അമ്പിളി പറഞ്ഞു.

എസ് അരുണ്‍ കുമാര്‍ നമ്പൂതിരി ഇടിവി ഭാരതിനോട് (ETV Bharat)

ദൃശ്യ മാധ്യമത്തിലൂടെയാണ് വാർത്ത അറിഞ്ഞതെന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു ആ നിമിഷം എന്നും മകൾ ഗായത്രി പറഞ്ഞു. ലഡു നൽകിയാണ് അരുൺ കുമാർ നമ്പൂതിരിയെ ഭാര്യയും മകളും സ്വീകരിച്ചത്. നിരവധി സംഘടനകളും വ്യക്തികളും വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. നിരവധി പേരാണ് ഈ സന്തോഷവാർത്തയിൽ പങ്കുചേരാന്‍ എത്തുന്നത്.

അരുൺ കുമാർ നമ്പൂതിരിക്ക് അഭിനന്ദന പ്രവാഹം, സന്തോഷം പങ്കുവെച്ച് കുടുംബം (ETV Bharat)

വള്ളിക്കീഴ് ക്ഷേത്രത്തിനു സമീപം നീണ്ടകര പരിമണം തോട്ടത്തിൽ മഠം കുടുംബത്തിലാണ് അരുൺകുമാർ നമ്പൂതിരിയുടെ ജനനം. പരേതരായ ശങ്കരൻ നമ്പൂതിരിയുടെയും രാജമ ആന്തർജ്ജനത്തിന്‍റെയും നാലു മക്കളിൽ മൂന്നാമത്തെ മകനാണ് അരുൺകുമാർ നമ്പൂതിരി. ശശിധരൻ നമ്പൂതിരി, ഉണ്ണികൃഷ്‌ണൻ നമ്പൂതിരി എന്നിവർ സഹോദരങ്ങളാണ്. വിലാസിനി അന്തർജ്ജനമാണ് ഏക സഹോദരി. എൽഎൽബിക്ക് അപേക്ഷിച്ചു നിൽക്കുന്ന ഗായത്രി, പ്ലസ് വൺ വിദ്യാർഥി ജാതവേദൻ എന്നിവർ മക്കളാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് (ഒക്‌ടോബര്‍ 17) രാവിലെ ഉഷപൂജയ്‌ക്ക് ശേഷമാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കാനായി ശബരിമലയില്‍ നറുക്കെടുപ്പ് നടന്നത്. ശബരിമല മേല്‍ശാന്തിയായി അരുണ്‍ കുമാറിനെയും മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലത്ത് ഇല്ലം ടി വാസുദേവന്‍ നമ്പൂതിരിയെയുമാണ് തെരഞ്ഞെടുത്തത്. നിലവിൽ കൊല്ലം ലക്ഷ്‌മിനട ക്ഷേത്രത്തിലെ മേൽ ശാന്തിയാണ് നിയുക്ത ശബരിമല മേൽ ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എസ്. അരുണ്‍കുമാര്‍.

കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍ കുമാര്‍ നമ്പൂതിരി, സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരം ആറ്റുകാല്‍ ദേവീക്ഷേത്രത്തിൽ രണ്ട് വർഷക്കാലം മേൽശാന്തിയായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം മേൽശാന്തിയായി സേവനമനുഷ്‌ഠിച്ച അദ്ദേഹം കഴിഞ്ഞ 22 വർഷമായി ദേവസ്വം ക്ഷേത്രങ്ങളിൽ ശാന്തിയായി സേവനമനുഷ്‌ഠിക്കുന്നു.

ശബരിമല മേൽ ശാന്തി പട്ടികയിൽ ആറ് തവണ ഉൾപ്പെട്ടിട്ടുണ്ട് അരുൺ കുമാർ നമ്പൂതിരി. ശബരിമല ക്ഷേത്രത്തിലേക്കുള്ള മേൽ ശാന്തി തെരഞ്ഞെടുപ്പിൽ 24 പേരാണ് അന്തിമ പട്ടികയിലുണ്ടായിരുന്നത്ത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്.

Also Read: എസ്‌ അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; മാളികപ്പുറം മേല്‍ശാന്തിയായി ടി വാസുദേവന്‍ നമ്പൂതിരിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.