ETV Bharat / state

തിരുവനന്തപുരത്ത് പതാകയുയർത്തി ഗവര്‍ണര്‍ ; കരുത്തറിയിച്ച് സേനാസംഘങ്ങളുടെ പരേഡ് - റിപ്പബ്ലിക് ദിനാഘോഷം

മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചടങ്ങിൽ പങ്കെടുത്തു. എംഎൽഎമാരായ ആന്‍റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എന്നിവരും റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി.

Republic day celebration  Governor and cm participate  റിപ്പബ്‌ളിക് ദിനഘോഷം  ഗവർണർ പതാകയുയർത്തി
Republic day celebration Thiruvananthapuram
author img

By ETV Bharat Kerala Team

Published : Jan 26, 2024, 12:51 PM IST

തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തി

തിരുവനന്തപുരം : 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ മുഖ്യാതിഥിയായി. രാവിലെ 9 മണിക്ക് ദേശീയ ഗാനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. 9. 20ന് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഗവർണർ ദേശീയ പതാകയുയർത്തി (Republic day celebration Thiruvananthapuram).

ഇന്ത്യൻ കരസേന, വായുസേന, റെയിൽവേ പ്രൊട്ടക്ഷൻ സേന, കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ്, മലബാർ സ്പെഷ്യൽ പൊലീസ്, സ്പെഷ്യൽ ആംഡ് പൊലീസ്, കേരള വനിത പൊലീസ് ബറ്റാലിയൻ, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, തിരുവനന്തപുരം സിറ്റി പൊലീസ്, ജയിൽ വകുപ്പ്, എക്സൈസ് വകുപ്പ്, വനം വകുപ്പ് വനിതാവിഭാഗം, അഗ്നിശമന സേന, സൈനിക് സ്‌കൂളിലെ എൻസിസി സീനിയർ ബോയ്‌സ്, സീനിയർ ഗേൾസ്, സീനിയർ ഡിവിഷൻ എയർ സ്‌ക്വാഡ്രൺ, സീനിയർ ഡിവിഷൻ നേവൽ യൂണിറ്റ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ പരേഡുകളുടെ സല്യൂട്ട് ഗവർണർ ഏറ്റുവാങ്ങി (75th Republic day celebration).

ഇന്ത്യൻ ആർമി, തിരുവനന്തപുരം സിറ്റി പൊലീസ്, ആംഡ് പോലീസ് ബറ്റാലിയൻ തുടങ്ങിയവയുടെ ബാൻഡുകളും പരേഡിന്‍റെ ഭാഗമായി. വായുസേനാ ദക്ഷിണ മേഖല കമാൻഡിംഗ് ഇൻ ചീഫ്, കരസേന സ്റ്റേഷൻ കമാൻഡർ, സംസ്ഥാന പൊലീസ് മേധാവി, ചീഫ് സെക്രട്ടറി തുടങ്ങിയവരും ചടങ്ങിലെ ശ്രദ്ധേയമായ സാന്നിധ്യങ്ങളായി.

പരേഡിന് ശേഷം സ്‌കൂൾ വിദ്യാർത്ഥികള്‍ ദേശഭക്തി ഗാനം ആലപിച്ചു. പരേഡ് കമാൻഡർ വായുസേനാ ദക്ഷിണ മേഖല കമ്മ്യൂണിക്കേഷൻ ഫ്ലൈറ്റ് സൈഖ് ഫാറൂഖിന് പരേഡ് അവസാനിപ്പിക്കാന്‍ ഗവർണർ അനുമതി നൽകിയതോടെ ചടങ്ങുകൾക്ക് വിരാമമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.