കണ്ണൂര്‍: അത്യപൂര്‍വ്വമായ ചുവന്ന അണലിയെ കൂത്തുപറമ്പിനടുത്ത് കോളയാട്ടെ വീട്ടുമുറ്റത്ത് കണ്ടെത്തി. മലബാര്‍ പീറ്റ് വൈപ്പര്‍, മലബാര്‍ റോക്ക് വൈപ്പര്‍ എന്നീ പേരുകളിലാണ് ചുവന്ന അണലി അറിയപ്പെടുന്നത്. ക്രാസ് പെഡോ സെഫാലസ് മലബാറിക്കസ് എന്ന ശാസ്ത്രീയ നാമമാണ് ഈ ചുവപ്പന്‍ അണലിക്കുള്ളത്.
കോളയാട് ടൗണിന് സമീപം നൗഷാദ് മന്‍സിലിലെ അബൂബക്കറിന്‍റെ വീട്ടുമുറ്റത്താണ് കൊടും വിഷമുളള ചുവന്ന അണലി എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ മിതമായ ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവയുടെ വാസകേന്ദ്രം. പൊതുവേ താഴ്ന്ന പ്രദേശങ്ങളില്‍ ഇവയെ കാണാറില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ ഇനത്തില്‍പ്പെട്ട പലനിറത്തിലുള്ള പാമ്പുകള്‍ സാധാരണയായി രാത്രികാലങ്ങളിലാണ് പുറത്തിറങ്ങാറുളളത്. പച്ച നിറത്തിലുള്ള അണലി പലപ്പോഴും ഈ മേഖലയില്‍ കാണാറുണ്ടെങ്കിലും ചുവന്ന അണലിയെ ആദ്യമായാണ് ഇവിടെ കണ്ടെത്തിയത്. മുക്കാല്‍ മീറ്ററോളം നീളമുണ്ട് പിടികൂടിയ അണലിക്ക്.
മാര്‍ക്ക് പ്രവര്‍ത്തകരായ ഫൈസല്‍ വിളക്കോട്ടുരും സാജിദ് ആറളവും ചേര്‍ന്നാണ് അണലിയെ പിടികൂടിയത്. ചുവന്ന അണലിയെ പിന്നീട് കണ്ണവം വനമേഖലയിലേക്ക് വിട്ടു.
Also Read: രാജവെമ്പാലയേക്കാൾ പേടിക്കണം ; ഈ പാമ്പ് കടിച്ചാൽ വിഷത്തിന് ആന്‍റിവെനമില്ല