ETV Bharat / state

അതിതീവ്ര മഴ: എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു - kerala weather updates - KERALA WEATHER UPDATES

വയനാട് ഉള്‍പ്പെടെ എട്ടു ജില്ലകളില്‍ ഇന്ന് (ജൂലെെ 30) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു  HEAVY RAINS  വയനാട് ഉരുള്‍പൊട്ടല്‍  KERALA LATEST NEWS
എട്ടു ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 3:26 PM IST

Updated : Jul 30, 2024, 4:31 PM IST

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമായതോടെ വയനാട് ഉള്‍പ്പെടെ എട്ടുജില്ലകളില്‍ ഇന്ന് (ജൂലെെ 30) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

വയനാട്, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്.

കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലെെ 31) ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തി. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

Also Read: പ്രഖ്യാപിച്ച നഷ്‌ടപരിഹാരം വർധിപ്പിക്കണം; വയനാട്ടിലെ ഉരുൾപൊട്ടൽ ലോക്‌സഭയിൽ ഉന്നയിച്ച് രാഹുൽ ഗാന്ധി - Rahul raised Wayanad disaster in LS

Last Updated : Jul 30, 2024, 4:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.