ETV Bharat / state

ചാഞ്ചാട്ടങ്ങളുടെ പരിണിതഫലം ദോഷം മാത്രം ; ഇടതുമുന്നണിയില്‍ പരിഗണിക്കപ്പെടാതെ രാഷ്ട്രീയ ജനതാദൾ

author img

By ETV Bharat Kerala Team

Published : Feb 16, 2024, 4:47 PM IST

സ്ഥാനമില്ലാതെ രാഷ്ട്രീയ ജനതാദൾ, മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ വന്നപ്പോൾ ലോക്‌സഭാസീറ്റിൽ പരിഗണിക്കാമെന്ന് മുന്നണി ഉറപ്പുനൽകിയിരുന്നു എന്ന്‌ ആർജെഡി ഭാരവാഹികൾ

Rashtriya Janata Dal  Lok Sabha seat and cabinet  രാഷ്ട്രീയ ജനതാദൾ  മന്ത്രിസ്ഥാനമില്ല ലോക്‌സഭാ സീറ്റും  MV Shreyams Kumar
MV Shreyams Kumar
കെ സുധാകരന്‍റെ പ്രതികരണം

കോഴിക്കോട് : മന്ത്രിസ്ഥാനമില്ല, പിന്നാലെ ലോക്‌സഭാസീറ്റിലും പരിഗണിക്കപ്പെടാതായതോടെ വലിയ അമർഷത്തിലാണ് രാഷ്ട്രീയ ജനതാദൾ (ആർജെഡി). പ്രതിഷേധം പരസ്യമാക്കി ബോർഡ്–കോർപറേഷൻ സ്ഥാനങ്ങൾ രാജിവയ്ക്കുന്നുവെന്ന് കാണിച്ച് ഇടതുമുന്നണിക്ക് കത്ത് നൽകിയെങ്കിലും പിന്നീട് പിൻമാറി.

എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ആർജെഡി സംസ്ഥാന പ്രസിഡന്‍റ്‌ എം വി ശ്രേയാംസ് കുമാർ നടത്തിയ ചർച്ചയ്ക്ക്‌ പിന്നാലെ രാജി തീരുമാനം പിൻവലിച്ചെങ്കിലും അമർഷത്തിന് അയവ് വന്നിട്ടില്ല. കടുത്ത നടപടികളിലേക്ക് നീങ്ങരുതെന്നും പാർട്ടിയുടെ ആവശ്യങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്താമെന്നും കൺവീനർ അറിയിച്ചെങ്കിലും വിഷയം ചർച്ച ചെയ്യാൻ ഇരുപതാം തിയ്യതി ആർജെഡി സംസ്ഥാന കമ്മിറ്റി വിളിച്ചുചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ വന്നപ്പോൾ ലോക്‌സഭ സീറ്റിൽ പരിഗണിക്കാമെന്ന് മുന്നണി ഉറപ്പുനൽകിയിരുന്നു എന്നാണ് ആർജെഡി ഭാരവാഹികൾ പറയുന്നത്. ഇത്തരം വാഗ്‌ദാനം നൽകിയിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് ഇപ്പോഴത്തെ എൽഡിഎഫ് കൺവീനർ ആയിരിക്കണമെന്നില്ല എന്നായിരുന്നു ജയരാജൻ നൽകിയ മറുപടി. ഏറെക്കാലമായി എൽഡിഎഫിനൊപ്പമുള്ള കോവൂർ കുഞ്ഞുമോന്‍റെ പാർട്ടിക്ക് മന്ത്രിസ്ഥാനമോ ലോക്‌സഭ സീറ്റോ നൽകിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞതാണ് പഴയ 'വീരൻ' പാർട്ടിക്കാരെ അരിശം കൊളളിച്ചത്.

ഇരുപതിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ വിഷയം വലിയ ചർച്ചയാകുമെങ്കിലും മുന്നണി വിടുന്ന തീരുമാനത്തിലേക്കൊന്നും എത്തിയേക്കില്ല. അന്ന് മന്ത്രിസ്ഥാനത്തിന് വേണ്ടി ഉണ്ടാക്കിയ ഒച്ചപ്പാടിനേക്കാൾ ശബ്‌ദം ഇപ്പോൾ ഉയരുന്നുണ്ട്. അന്ന് ഏക എംഎൽഎ കെപി മോഹനന് ഗുണം ചെയ്യുന്ന വിഷയത്തിനേക്കാൾ, ഇന്ന് പാർട്ടി പ്രസിഡന്‍റിനായിരുന്നു ഗുണം ചെയ്യുക. കോഴിക്കോട് സീറ്റ് എപ്പോഴും പാർട്ടിയുടെ മോഹമാണ്. ചാൻസ് കിട്ടിയാൽ ശ്രേയാംസ് സ്ഥാനാർത്ഥിയുമാകുമായിരുന്നു. അവിടെയാണ് കുഞ്ഞുമോനോട് ഉപമിച്ചത് സഹിക്കാൻ പറ്റാതെ പോയത്.

ലോക്‌സഭയിലേക്ക് കോഴിക്കോട് സീറ്റ് സിപിഎം വെട്ടിയതിൻ്റെ പേരിലാണ് വീരനും കൂട്ടരും അന്ന് യുഡിഎഫിലേക്ക് എത്തിയത്. പിന്നെ പേര് ജെഡിയു ആയി, അമ്പ് ചിഹ്നമാക്കി നിയമസഭയിലേക്ക് എത്തി. കെ പി മോഹനൻ പാർട്ടിയുടെ മന്ത്രിയുമായി. വീരൻ കളം മാറ്റിയപ്പോൾ എൽഡിഎഫിനൊപ്പം ഉറച്ച് നിന്ന മാത്യു ടി തോമസിന് അർഹമായ സീറ്റുകൾ അന്നും കൊടുത്തു എൽഡിഎഫ്.

എന്നാൽ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പച്ച തൊട്ടില്ല ജെഡിയു. ശ്രയാംസ്‌കുമാർ അടക്കം മത്സരിച്ച ഏഴ് പേർക്കും സമ്പൂർണ തോൽവി. ജെഡിയു സ്ഥാനാർഥികൾക്കെതിരെ അനുയോജ്യരായവരെ നിർത്താൻ സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രത്യേക കൗശലം കാണിച്ചിരുന്നു. എൽഡിഎഫിൽ ആകട്ടെ ജെഡിഎസ് മത്സരിച്ച അഞ്ചിൽ മൂന്നും ജയിക്കുകയും ചെയ്‌തു, മാത്യു ടി തോമസ് മന്ത്രിയുമായി.

യുഡിഎഫിൽ ഇരിക്കെ കനത്ത തോൽവി ഏറ്റുവാങ്ങിയ വീരൻ വിഭാഗം അസ്വസ്‌ഥരായി. ലോക്‌സഭയിലേക്ക് പാലക്കാട്ട് വീരേന്ദ്രകുമാറിൻ്റെ തോൽവി കോൺഗ്രസ്‌ കാലുവാരിയതുകൊണ്ടാണെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ എതിർപ്പ് പരസ്യമായി. ബദ്ധശത്രുക്കളായ പിണറായി വിജയനും വീരേന്ദ്രകുമാറും വേദി പങ്കിട്ടതോടെ മഞ്ഞുരുകി. വൈകാതെ വീരനും സംഘവും ഇടതുപക്ഷത്തെത്തി.

കോഴിക്കോട്ടും വടകരയിലും ആളനക്കമുള്ള പാർട്ടിയെ ചൊടിപ്പിക്കാതെ കൊണ്ടുപോകുക എന്നതാണ് സിപിഎം തന്ത്രം. അതേസമയം അവരെ അടർത്തി മാറ്റി ഇടത് മുന്നണിയിൽ ഒരു അസ്വസ്ഥത ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അവർ അവിടെ കിടന്ന് പിടക്കട്ടെയെന്നും സമയമാകുമ്പോൾ പിടിക്കാമെന്നും കെ സുധാകരൻ പറഞ്ഞത് ഒന്നും കാണാതെയല്ല. ജനത ജെഡിയുവായി പിന്നീട് എൽജെഡിയായി ഒടുവിൽ ആർജെഡിയായ പാർട്ടിക്ക് ചാഞ്ചാട്ടങ്ങൾ ദോഷം മാത്രമേ ചെയ്‌തിട്ടുള്ളൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.