ETV Bharat / state

ഇ പി ജയരാജൻ - ജാവദേക്കർ കൂടികാഴ്‌ച മുഖ്യമന്ത്രിയുടെ അറിവോടെ: രമേശ്‌ ചെന്നിത്തല - EP Jayarajan Javadekar controversy - EP JAYARAJAN JAVADEKAR CONTROVERSY

ഇപി ജയരാജൻ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംഎല്‍എയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

RAMESH CHENNITHALA ON ELECTION  LOK SABHA ELECTION 2024  KERALA LOK SABHA ELECTION 2024  RAMESH CHENNITHALA AGAINST CM
RAMESH CHENNITHALA
author img

By ETV Bharat Kerala Team

Published : Apr 27, 2024, 1:17 PM IST

രമേശ്‌ ചെന്നിത്തല മാധ്യമങ്ങളോട്

തിരുവനന്തപുരം: ഇ പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ച മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്ന് രമേശ്‌ ചെന്നിത്തല. കഴിഞ്ഞ സർക്കാരിന്‍റെ കാലം മുതൽ ബിജെപിയുമായി ധാരണയിലാണ് സിപിഎം പ്രവർത്തിച്ചതെന്നും യഥാർഥ സൂത്രധാരൻ കാരണഭൂതനാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരം വഴുതക്കാടുള്ള വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഇ പി ജയരാജനെതിരെ നടപടിയെടുത്താൽ കൂടുതൽ കാര്യങ്ങൾ തുറന്ന് പറയേണ്ടി വരും. അതുകൊണ്ട് തന്നെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജൻ എപ്പോഴും പ്രവർത്തിക്കാറ്. മുഖ്യമന്ത്രി അറിയാതെ ഒരു കാര്യവും നടക്കില്ല.

എന്ത് ധാരണകൾ നടന്നാലും തൃശൂരിൽ കെ മുരളീധരൻ തന്നെ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. എന്ത് അട്ടിമറി നടന്നാലും യുഡിഎഫ് സംസ്ഥാനത്ത് വിജയിക്കും. ഇപിയുടെ പ്രസ്‌താവന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണമായി. കെപിസിസി പ്രസിഡന്‍റായി ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ് കെ സുധാകരനെന്നും ചെന്നിത്തല പറഞ്ഞു.

കെ സുധാകരൻ ഒരു ചൂണ്ടയിലും കൊരുത്തിട്ടില്ല. വോട്ടർമാരിൽ ആശയകുഴപ്പം ഉണ്ടാക്കാനാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണം. ഒരിക്കലും കെ സുധാകരൻ ബിജെപിയിൽ പോകുന്ന നിലപാട് സ്വീകരിക്കില്ല.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രചാരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സംഘടന വീഴ്‌ച ഉണ്ടായിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചത് കൊണ്ട് സ്ഥാനാർഥികൾക്ക് വേണ്ട തുക നൽകാൻ കഴിഞ്ഞില്ല. പലര്‍ക്കും കൂപ്പൺ തയ്യാറാക്കി പിരിക്കേണ്ടി വന്നു.

അതേസമയം, ഇന്നലെ നടന്ന വോട്ടെടുപ്പിൽ വോട്ടർമാർ വലിയ ബുദ്ധിമുട്ടാണ് പോളിങ് സ്റ്റേഷനിൽ നേരിട്ടതെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. പലയിടത്തും ഇരുട്ടിൽ വരെ വോട്ടിങ് നടന്നു. കനത്ത ചൂടും വോട്ടിങ് യന്ത്രങ്ങളുടെ തകരാറുമാണ് പോളിങ് കുറയാൻ കാരണം.

തെരഞ്ഞെടുപ്പ് കമ്മിഷന് എന്ത് പറ്റിയെന്ന് അറിയില്ല. കുറ്റമറ്റ പോളിങ് സംവിധാനത്തിന്‍റെ അഭാവം പ്രകടമായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം പോളിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്നും വ്യക്തമാക്കി. യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന - കേന്ദ്ര സർക്കാരുകൾക്കെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്. പോളിങ് ശതമാനം കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കുറവാണ്. പോളിങ് കേന്ദ്രങ്ങളിൽ വോട്ടർമാർക്ക് വലിയ ബുദ്ധിമുട്ടുണ്ടായെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേർത്തു.

ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.