ETV Bharat / state

മുഖ്യമന്ത്രി നടത്തുന്നത് പ്രതിഷേധമാണോ പൊതുയോഗം ആണോ എന്ന് വ്യക്തതയില്ല ; മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഡൽഹിയിലെ എൽഡിഎഫ് സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴര വർഷമായി കേന്ദ്രസർക്കാരിനെതിരെ സംസാരിക്കാത്തവർ ഇപ്പോൾ സമരം ചെയ്യുന്നത് ഇലക്ഷൻ മുന്നിൽക്കണ്ടുള്ള തന്ത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തല  എൽഡിഎഫ് സമരം  protest at Jantar Mantar  CM pinarayi vijayan  Chennithala About The Protest
Ramesh Chennithala About The Protest Of CM Against Central Government
author img

By ETV Bharat Kerala Team

Published : Feb 8, 2024, 3:11 PM IST

തിരുവനന്തപുരം : ഡൽഹിയിലെ എൽഡിഎഫ് സമരം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കർണാടകയുടെയും കേരളത്തിന്‍റെയും സമരം തമ്മിൽ താരതമ്യം ചെയ്യേണ്ടന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). കേന്ദ്രം നൽകാനുള്ളത് നൽകണം എന്നതിൽ അഭിപ്രായവ്യത്യാസമില്ല എന്നാൽ ഏഴര വർഷമായി കേന്ദ്രസർക്കാരിനെതിരെ സംസാരിക്കാത്തവർ ഇപ്പോൾ സമരം ചെയ്യുന്നത് ഇലക്ഷൻ മുന്നിൽക്കണ്ടുള്ള തന്ത്രമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു (About The Protest Of CM Against Central Government).

കേരളത്തിന്‍റെ ആവശ്യത്തെപ്പറ്റി ഒരക്ഷരം പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാത്തയാളാണ് പിണറായി വിജയൻ. അഴിമതിയും ദുർഭരണവും കാരണം വന്ന ധനപ്രതിസന്ധി മറച്ചു പിടിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി ബജറ്റ് എന്ന പേരിൽ വെറും വാചകം അടിച്ചാണ് സമരത്തിന് പോയത്. അതും പ്രതിഷേധമാണോ പൊതുയോഗം ആണോ എന്ന് പോലും വ്യക്തതയില്ല. അതിൽ കോൺഗ്രസ് പങ്കെടുക്കേണ്ട കാര്യം എന്താണ് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേന്ദ്രത്തിനെതിരെയുള്ള സമരത്തിൽ കൂടിയാലോചന പോലും ഉണ്ടായില്ല എന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തിനുവേണ്ടി ഏറ്റവും കൂടുതൽ സംസാരിക്കുന്നവരാണ് കേരളത്തിലെ എം പിമാർ. അതേസമയം കേരളത്തിലെ എം പിമാരോട് ഏറ്റവും കൂടുതൽ അവഗണന കാണിക്കുന്നതും കേരള സര്‍ക്കാര്‍ ആണ്. ബജറ്റ് സമ്മേളനത്തിനു മുൻപ് എം പിമാരോടുമായി കൂടിയാലോചന നടത്തിയില്ല. കേരള സർക്കാരിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആയിരിക്കും സമരാഗ്നി എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമല്ല, തലസ്ഥാനത്തേത് കെടുകാര്യസ്ഥത മറച്ചുവയ്‌ക്കാനുള്ള സമരം : വിഡി സതീശന്‍ : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് മുഴുവന്‍ കാരണം കേന്ദ്ര സര്‍ക്കാര്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡല്‍ഹിയില്‍ നടക്കുന്നത് സംസ്ഥാനത്തെ കെടുകാര്യസ്ഥത മറച്ചുപിടിക്കാനുള്ള രാഷ്‌ട്രീയ സമരമാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഡി സതീശന്‍ ഈ പ്രസ്‌താവന പറഞ്ഞത് (VD Satheesan).

സംസ്ഥാനത്തിന് 57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നത് കള്ളമാണ്. ധനപ്രതിസന്ധിയുടെ ഒരുപാട് കാരണങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണനയെന്നും വിഡി സതീശൻ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷം കൊടുത്ത ക്രിയാത്മകമായ നിർദേശങ്ങളൊന്നും ചെവിക്കൊള്ളാതെ സംസ്ഥാനത്തെ ധന പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ് സർക്കാർ ചെയ്‌തത്.

പെൻഷൻ പോലും നല്‍കാത്ത സർക്കാരാണിത്. നികുതി പിരിവിൽ പരാജയമുണ്ടായി. ധൂർത്തും അഴിമതിയും കാരണം നിലയില്ലാ കയത്തിലേക്ക് സർക്കാർ വീണു. പകൽ മുഖ്യമന്ത്രിയെ വിമർശിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ രാത്രിയാകുമ്പോൾ പിണറായിയുമായി സംസാരിക്കാറുണ്ടെന്നും കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുതീർപ്പിന്‍റെ ഇടനിലക്കാരനാണ് മുരളീധരൻ എന്നും വിഡി സതീശൻ പറഞ്ഞു. സുരേന്ദ്രനെതിരായ കേസിന്‍റെ ഒത്തുതീർപ്പ് മുരളീധരൻ നടത്തിയെന്നും വിഡി സതീശൻ ആരോപിച്ചു (VD Satheesan About CPM Protest In Delhi).

ALSO READ : ഡല്‍ഹിയില്‍ 'കേരള മാർച്ച്', ജന്തർമന്ദറില്‍ അവഗണന വിഷയങ്ങൾ എടുത്ത് പറഞ്ഞ് 'യൂണിയൻ സർക്കാർ' പരാമർശവുമായി പിണറായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.