ETV Bharat / state

കാസർകോട് കലക്‌ടറേറ്റിൽ നാടകീയ സംഭവങ്ങൾ, രാജ്‌മോഹൻ ഉണ്ണിത്താൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു - Rajmohan Unnithan protest

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണ് വേണ്ടിയുള്ള തർക്കത്തെ തുടർന്ന്‌ കാസർകോട് കലക്‌ടറേറ്റിൽ രാജ്‌മോഹൻ ഉണ്ണിത്താന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

RAJMOHAN UNNITHAN PROTEST  SIT IN PROTEST AT COLLECTORATE  KASARAGOD COLLECTORATE  RAJMOHAN UNNITHAN ISSUE
RAJMOHAN UNNITHAN PROTEST
author img

By ETV Bharat Kerala Team

Published : Apr 3, 2024, 1:24 PM IST

രാജ്‌മോഹൻ ഉണ്ണിത്താൻ കുത്തിയിരിപ്പ്‌ പ്രതിഷേധം

കാസർകോട് : കലക്‌ടറേറ്റിനകത്ത് രാജ്‌മോഹൻ ഉണ്ണിത്താന്‍റെ കുത്തിയിരിപ്പ്‌ പ്രതിഷേധം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ടോക്കണ് വേണ്ടിയുള്ള തർക്കത്തെ തുടർന്നാണ്‌ കാസർകോട് കലക്‌ടറേറ്റിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്‌. ഒമ്പത് മണിമുതൽ ഭക്ഷണം കഴിക്കാതെ ക്യൂ നിൽക്കുന്നെന്നും ടോക്കണ്‍ നൽകിയില്ലെന്നും ഉണ്ണിത്താൻ ആരോപിച്ചു.

കലക്‌ടർ പറഞ്ഞത് അനുസരിച്ചാണ് ക്യൂ നിന്നത്. എന്നിട്ടും ടോക്കൺ മാറ്റി കൊടുത്തെന്നും ഉണ്ണിത്താൻ ആരോപിച്ചു. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്‌ടർക്ക് നോമിനേഷൻ നൽകാനും ഉണ്ണിത്താൻ തയ്യാറായില്ല. പകരം ഡെപ്യൂട്ടി കലക്‌ടർ പി ഷാജുവിന് നോമിനേഷൻ കൈമാറി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ എത്തിയിരുന്നു.

അതേസമയം തങ്ങൾ ഏഴ് മണിക്ക് എത്തിയെന്ന് എൽഡിഎഫ് പ്രതിനിധികൾ അറിയിച്ചു. തങ്ങളുടെ പ്രതിനിധിയാണ് ആദ്യം എത്തിയതെന്നും ഏഴ് മണിക്ക് സ്ഥാനാർഥിയെ പിന്താങ്ങുന്ന അസീസ് കടപ്പുറം കലക്ട്രേറ്റിൽ എത്തിയെന്നും സിപിഎം ജില്ല സെക്രട്ടറി സി എച്ച് കുഞ്ഞമ്പു പറഞ്ഞു. അതിനനുസരിച്ചു ടോക്കൺ ലഭിച്ചു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കട്ടെയെന്നും കുഞ്ഞമ്പു അറിയിച്ചു. എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണൻ റിട്ടേണിങ് ഓഫിസറും ജില്ല കലക്‌ടറുമായ ഇമ്പശേഖറിനാണ് പത്രിക കൈമാറിയത്.

ALSO READ: റോഡ് ഷോയുമായി വയനാട്ടിൽ ഇറങ്ങി രാഹുൽ ; കരുതലോടെ ലീഗ്, പ്രകടനത്തില്‍ ത്രിവർണ പതാക മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.