കാസർകോട്: കെ സുധാകരൻ്റെ വീട്ടിൽ നിന്നും കൂടോത്രം കണ്ടെത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കാതെ രാജ്മോഹൻ ഉണ്ണിത്താൻ എംപി. ദൃശ്യങ്ങൾ എവിടെ നിന്ന് ലഭിച്ചു എന്ന് വെളിപ്പെടുത്തിയാൽ കൂടുതൽ പ്രതികരിക്കാമെന്ന് പറഞ്ഞ ഉണ്ണിത്താൻ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനാകുകയും ഇറങ്ങി പോകുകയും ചെയ്‌തു. നോ കമന്‍റ്‌സ് എന്നാണ് കൂടോത്രം സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ വീട്ടിൽ നിന്നും കൂടോത്രം ലഭിച്ചത് വലിയ വിവാദമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പ്രചരിക്കുകയും ചെയ്‌തു. രാജ്മോഹൻ എംപി ഉൾപ്പെടെയാണ് കൂടോത്രം കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നത്.
ALSO READ: 'എസ്എഫ്ഐയും സിപിഎമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ല'; ബിനോയ് വിശ്വത്തിന് മറുപടിയുമായി എകെ ബാലന്‍