ETV Bharat / state

കേരളത്തില്‍ ശക്തമായ മഴ; വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി - Rain will continue to 3 more days

സംസ്ഥാനത്ത് ശക്തമായ മഴ. വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി. ജൂലൈ 22ന് ശേഷം മഴ കുറയുമെന്നും റിപ്പോര്‍ട്ടുകള്‍.

RAIN IN KERALA  കേരളത്തില്‍ കനത്ത മഴ  Heavy Rain In Kerala  സ്‌കൂളുകള്‍ക്ക് നാളെ അവധി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 11:05 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് ഏത് നിമിഷവും തുറന്ന് വിട്ടേക്കാന്‍ സാധ്യത. കുറ്റിയാടി പുഴയുടെ ഇരുവശത്തും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്‍റെ പ്രഭാവം ഈ മാസം 23 വരെ തുടരുമെന്നാണ് സൂചന. കേരളത്തിൽ ജൂലൈ 22 കഴിഞ്ഞാൽ മഴ കുറയുമെന്നാണ് കാലാവസ്ഥ വിദഗ്‌ധര്‍ അറിയിക്കുന്നത്. അറബിക്കടലിൽ വടക്കൻ കേരള തീരത്ത് ന്യൂനമർദപാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

വടക്കൻ കേരളത്തിൽ ഇപ്പോൾ കാണുന്ന അതിശക്തമായ മഴ പരമാവധി മൂന്നുദിവസം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകഴിഞ്ഞാൽ കേരളത്തിൽ എല്ലായിടത്തും സാധാരണ മഴയായിരിക്കും. അതേസമയം, കർണാടക തീരദേശ മേഖലയിൽ 28 വരെ ശക്തമായ മഴയുണ്ടാകും. ശക്തമായ മഴയെ തുടര്‍ന്ന് നാളെയും (ജൂലൈ 20) വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ളവയ്‌ക്കാണ് അവധി പ്രഖ്യാപിച്ചത്.

Also Read: കാര്‍വാറില്‍ അര്‍ജുനായുള്ള തെരച്ചില്‍ കാര്യക്ഷമമല്ല'; അതൃപ്‌തി പ്രകടിപ്പിച്ച് കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.