ETV Bharat / state

സംസ്ഥാനത്ത് 3 ദിവസം കൂടി ശക്തമായ മഴ; രണ്ട് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

കേരളത്തില്‍ ശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

WEATHER UPDATES IN KERALA  കേരളം മഴ  കേരളത്തില്‍ മഴ ശക്തം  HEAVY RAIN IN KERALA
Rain Updates In Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 11, 2024, 3:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍- മധ്യ കേരളത്തിലാണ് മഴ ശക്തി പ്രാപിച്ചിട്ടുള്ളത്. മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് (ഒക്‌ടോബര്‍ 11) രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ (ഒക്‌ടോബര്‍ 12) എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

മൂന്ന് ദിവസം കൂടി കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒക്‌ടോബര്‍ 14, 15നും വടക്കന്‍ ജില്ലകളില്‍ മഴ ശക്തിപ്പെടുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ 14ന് ഇടുക്കിയില്‍ യെല്ലോ അലര്‍ട്ടാണുള്ളത്.

Also Read: ന്യൂനമർദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.