ETV Bharat / state

'ദുരിത' പെയ്‌ത്ത് തുടരുന്നു; സംസ്ഥാനത്ത് മരണം നാലായി - KERALA RAIN CRISIS - KERALA RAIN CRISIS

സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്‌ടം. മഴക്കെടുതിയില്‍ പെട്ട് നാല് പേര്‍ മരിച്ചു. വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

KERALA RAIN UPDATES  കേരളം മഴക്കെടുതി  KERALA RAIN DEATH  HEAVY RAIN IN KERALA
KERALA RAIN UPDATES (ETV BHARAT)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 11:17 AM IST

കേരളത്തില്‍ 'ദുരിത' പെയ്‌ത്ത് തുടരുന്നു (ETV BHARAT)

പാലക്കാട്: സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ 4 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് മരണം. പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്‍റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഇവർ ഉറങ്ങിക്കിടക്കവെ വീട് ഇടിഞ്ഞുവീഴുകയായിരുന്നു.

കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും ഓടിട്ട ഒറ്റമുറി വീട്ടിലാണ് കഴിഞ്ഞിരുന്നത്. രാത്രിയില്‍ വീടിന്‍റെ പിന്‍ഭാഗത്തെ ചുവർ ഇടിഞ്ഞുവീഴുകയായിരുന്നു. കിടന്നുറങ്ങിയിരുന്ന ഇവരുടെ മുകളിലേക്കാണ് ചുവര്‍ ഇടിഞ്ഞുവീണത്.

രാത്രിയില്‍ നടന്ന അപകടം ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് അമ്മയെയും മകനെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സ്വകാര്യ ബസിലെ കണ്ടക്‌ടറാണ് രഞ്ജിത്ത്. മഴ കണക്കിലെടുത്ത് വീട്ടില്‍ നിന്ന് മാറി താമസിക്കാൻ ഇവര്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയിലാണ് അപകടം നടന്നതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

വെള്ളക്കെട്ടില്‍ വീണ് 2 മരണം: കണ്ണൂരിലെ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്‌ത്രീ മരിച്ചു. കോളാരി ഷഫീനാസ് മന്‍സിലില്‍ സി കുഞ്ഞാമിന (51) യാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ടോടെ വീടിന് സമീപത്തെ വയലില്‍ പോയതായിരുന്നു. തിരിച്ചുവരാത്തതിനാല്‍ വീട്ടിലുള്ളവർ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ കൃഷി ആവശ്യത്തിനായി കുഴിച്ച കിണറിന് സമീപമുണ്ടായ വെള്ളക്കെട്ടിന് സമീപം വീണ നിലയില്‍ കണ്ടെത്തിയത്. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ചൊക്ലി സ്വദേശിയും മരിച്ചു. ചൊക്ലി ഒളവിലം സ്വദേശി മേക്കര താഴെ കുനിയില്‍ ചന്ദ്രശേഖരനാണ് മരിച്ചത്.

കോഴിക്കോടും കനത്ത മഴ: കോഴിക്കോട് നിലക്കാതെ പെയ്യുന്ന കനത്ത മഴയിൽ മാവൂർ മേഖലയിൽ വ്യാപകമായി വെള്ളംകയറി. ചാലിയാറിൻ്റെയും ചെറുപുഴയുടെയും തീരപ്രദേശങ്ങളിലാണ് വെള്ളം കയറിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് വെള്ളം ശക്തമായ തോതിൽ ഇരച്ചെത്തിയത്.

വെള്ളം കയറിയതിനെ തുടർന്ന് ഗ്രാമീണ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. മിക്കയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മാവൂർ കച്ചേരി കുന്നിൽ മൂന്ന് വീടുകളിൽ വെള്ളം കയറി ഈ ഭാഗത്ത് നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. വെള്ളം കയറിയ മൂന്നു വീട്ടുകാരും മാറി താമസിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് കച്ചേരി കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. കച്ചേരികുന്ന് സാംസ്‌കാരിക നിലയത്തിലാണ് ദുരിതാശ്വാസ ക്യാമ്പ്. ഇവിടെ ഒരു വീട്ടുകാരാണ് മാറി താമസിച്ചത്. കച്ചേരിക്കുന്ന് സത്യന്‍റെ വീട്ടുകാരാണ് സാംസ്‌കാരിക നിലയത്തിലേക്ക് മാറിയത്.

കച്ചേരിക്കുന്ന് പുലിയപ്പുറം ശ്രീധരൻ, പുലിയപ്പുറം അബ്ദുസലത്തീഫ്, എന്നിവർ ബന്ധു വീട്ടിലേക്ക് മാറി താമസിച്ചു. മാവൂർ ഗ്രാമപഞ്ചായത്തിന്‍റെ മറ്റ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെല്ലാം ക്യാമ്പ് തുടങ്ങാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മരം വീണ് വീട് തകർന്നു: എടത്വായില്‍ ആഞ്ഞിലി മരം വീണ് വീട് തകർന്നു. കുട്ടികളടക്കം ഉറങ്ങിക്കിടന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാർഡിൽ വദനശ്ശേരിൽ വീട്ടിൽ ബാലൻ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് അപകടം. വീട് ഭാഗികമായി തകർന്നു.

കോട്ടയത്ത് മഴയില്‍ നാശനഷ്‌ടം: ജില്ലയിൽ പെയ്ത മഴയില്‍ വ്യാപക നാശനഷ്‌ടം. കാറ്റിൽ മരങ്ങൾ കടപുഴകിയാണ് ഏറെ കെടുതികൾ ഉണ്ടായത്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവീക്ഷേത്ര അങ്കണത്തിലെ വൻ കാഞ്ഞിരം മരം വീണു ആനക്കൊട്ടിലും നടപന്തലും തകർന്നു. 50 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

കെ.കെ റോഡിൽ ദേശീയപാതയിൽ കഞ്ഞികുഴിയിൽ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി ദീപ്‌തി നഗറിന് മുൻവശത്ത് ഓട്ടോ സ്റ്റാൻഡിലെ മരമാണ് റോഡിലേക്ക് വീണത്. പൊലീസും അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി മരം വെട്ടിമാറ്റി. ശാസ്ത്രീ റോഡില്‍ മരം കാറിന് മുകളിൽ വീണു. അപകടത്തിൽ കാറിന്‍റെ ചില്ല് തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് ഏറെനേരം ഗതാഗത തടസമുണ്ടായി.

കനത്തമഴയിൽ ഇടുക്കിയിൽ വ്യാപക നാശം: കനത്ത മഴയിലും കാറ്റിലും കുമാരമംഗല പഞ്ചായത്തില്‍ വ്യാപക നാശനഷ്‌ടം. നാല്, അഞ്ച് വാർഡുകളിലും നാഗപ്പുഴയിലുമുണ്ടായ ശക്തമായ കാറ്റിൽ പരക്കെ നാശം. നിരവധി വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു. പലയിടത്തും റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ വീണു. കുമാരമംഗലം പഞ്ചായത്തിലെ നാലാം വാ‌ർഡിൽ പെരുമ്പിള്ളിച്ചിറ- കറുക റോഡിന് ഇരുവശമുള്ള മരങ്ങൾ വൻതോതിൽ കടപുഴകി.

തൊടുപുഴ- ഏഴല്ലൂർ റോഡിൽ കറുക ഭാഗത്ത് രണ്ടിടങ്ങളിലായി വലിയ രണ്ട് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തൊടുപുഴയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് ഇവ വെട്ടിമാറ്റിയത്. കൊതകുത്തി അണ്ണാമലൈ ക്ഷേത്രത്തിന് സമീപം റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി.

ഉരിയിരിക്കുന്ന്, മടക്കത്താനം, നാഗപ്പുഴ എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണു ഗതാഗത തടസമുണ്ടായി. മടക്കത്താനത്ത് മൂവാറ്റുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാഗപ്പുഴയിൽ കല്ലൂർക്കാട് നിന്നുള്ള അഗ്നിരക്ഷാസേനയും എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.

ഗതാഗതം തടസപ്പെട്ടു: വിതുര ബോണക്കാട് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. വിതുരയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ച് മാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു.

കാസർകോട്ട് ഓറഞ്ച് അലേർട്ട്: ജില്ലയിൽ കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്. ഇന്ന് പെയ്‌ത കാറ്റിലും വ്യാപക നാശനഷ്‌ടമുണ്ടായി. മരം വീണ് ഞണ്ടാടിയിലെ രവീന്ദ്രൻ്റെ വീട് ഭാഗികമായി തകർന്നു.

മൊഗ്രാലിൽ ബീഫാത്തിമയുടെ ഓട് മേഞ്ഞ വീട് കനത്ത മഴയിൽ തകർന്നു. ആളപായമില്ല. വീട്ടുകാർ തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു. പുല്ലൂർ വണ്ണാർ വയൽ അമ്മാളു അമ്മയുടെ വീട് തെങ്ങ് വീണ് തകർന്നു. രാത്രി 10.30 ഓടെയാണ് അപകടം. വീട്ടിനകത്തുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Also Read: കാലവർഷം വീണ്ടും സജീവമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രതാ നിര്‍ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.