ETV Bharat / state

സംസ്ഥാനത്ത് മഴ കനക്കും; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് - RAIN ALERT IN KERALA

author img

By ETV Bharat Kerala Team

Published : 3 hours ago

ഇന്ന് രാത്രി 11.30 മുതല്‍ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്ക് സാധ്യത.

WEATHER FORECAST  കേരളം കാലാവസ്ഥ  മഴ അലർട്ടുകൾ  KERALA WEATHER UPDATES
Representative Image (ETV Bharat)

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് (സെപ്‌റ്റംബർ 29) 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതില്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടാണ്.

കേരള - ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. സംസ്ഥാനത്ത് ഇന്ന് (സെപ്‌റ്റംബർ 29) രാത്രി 11.30 മുതല്‍ 0.5 മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടല്‍ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Also Read: ഇനി അർക്കയും അരുണികയും കാലാവസ്ഥ പ്രവചിക്കും; 850 കോടി ചെലവിൽ എച്ച്പിസി വരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.