ETV Bharat / state

മരവയൽ പണിയ കോളനിയിൽ വോട്ടുതേടിയെത്തി രാഹുൽ ഗാന്ധി: കണിക്കൊന്ന നല്‍കി സ്വീകരിച്ച് കുട്ടികള്‍ - Rahul in Maravayal Paniya colony - RAHUL IN MARAVAYAL PANIYA COLONY

മരവയല്‍ പണിയ കോളനിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും കണിക്കൊന്ന പൂക്കള്‍ നല്‍കി സ്വീകരിച്ച് കുട്ടികള്‍. വിശേഷങ്ങള്‍ ആരാഞ്ഞ് രാഹുല്‍.

Rahul in Maravayal Paniya colony  Kalpetta  Voters  Loksabhapolls 2024
Rahul in Marawayal Paniya Colony in Kalpetta to seek Vote
author img

By ETV Bharat Kerala Team

Published : Apr 3, 2024, 5:33 PM IST

Updated : Apr 3, 2024, 5:43 PM IST

മരവയൽ പണിയ കോളനിയിൽ വോട്ടുതേടി രാഹുൽ

കൽപ്പറ്റ: കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ പങ്കുവെക്കാന്‍ വയനാട്ടില്‍ കോളനി സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി. കല്‍പ്പറ്റ മരവയല്‍ പണിയ ആദിവാസി കോളനിയിലാണ് രാഹുല്‍ ഗാന്ധി എത്തിയത്. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി പുറത്തിറക്കിയ കോണ്‍ഗ്രസിന്‍റെ ഉറപ്പുകള്‍ പ്രതിപാദിക്കുന്ന പ്രകടനപത്രിക (നീതി പത്രിക) രാഹുല്‍ കോളനി വാസികൾക്ക് പരിചയപ്പെടുത്തി.

രാഹുലിനെയും പ്രിയങ്കയെയും കുട്ടികള്‍ കണിക്കൊന്നപ്പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. നാലോളം വീടുകളില്‍ രാഹുലും പ്രിയങ്കയും കയറിയിറങ്ങി. കോളനിയിലെ പാര്‍വതി-കണ്ണന്‍, ചാമി-തുറുമ്പി, അമ്മിണി-ഗോപാലന്‍, നാരായണന്‍, ബാലന്‍, അജിത്ത്, അപ്പു തുടങ്ങിയവരുടെ വീടുകളിലാണ് എഐസിസി ജനറല്‍ സെക്രട്ടറിമായ പ്രിയങ്കാഗാന്ധിക്കും കെ സി വേണുഗോപാലിനുമൊപ്പം രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയത്.

വീട്ടുകാരോട് വോട്ടഭ്യര്‍ത്ഥിക്കുകയും വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. വീട്ടുകാരെ കെട്ടിപ്പിടിച്ച് രാഹുല്‍ സ്‌നേഹം പങ്കിട്ടു. സ്‌ത്രീകളോടും അമ്മമാരോടും കുട്ടികളോടും വര്‍ത്തമാനം പറഞ്ഞു. കോളനിയില്‍ കുടിവെള്ള പ്രശ്‌നം ഉണ്ടോയെന്ന് രാഹുല്‍ സ്ത്രീകളോട് ആരാഞ്ഞു.സമീപ പ്രദേശങ്ങളിലെ ആളുകളും രാഹുലിനെ കാണാന്‍ കോളനിയിലെത്തിയരുന്നു. ചിലര്‍ രാഹുലിന് നിവേദനങ്ങള്‍ നല്‍കി.

തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കോണ്‍ഗ്രസ് നടപ്പാക്കാന്‍ പോകുന്ന ഉറപ്പുകളെക്കുറിച്ച് നേതാക്കള്‍ കോളനിക്കാര്‍ക്ക് മുമ്പില്‍ വിവരിച്ചു. കാര്‍ഷിക കടാശ്വാസവും നിയമപരിരക്ഷയുള്ള താങ്ങുവിലയും ഉറപ്പ് നല്‍കി കടത്തില്‍ നിന്ന് മോചനം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ദേശീയ മിനിമം കൂലി 400 രൂപയാക്കല്‍, സാമൂഹ്യവും സാമ്പത്തികവുമായ നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ രാജ്യത്തെ എല്ലാ വ്യക്തികളെയും സാമൂഹ്യവിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സെന്‍സസ്, അഭ്യസ്‌തവിദ്യരായ യുവാക്കള്‍ക്കെല്ലാം ജോലി ഉറപ്പ് നല്‍കുന്ന പദ്ധതി, നിര്‍ധന കുടുംബങ്ങളിലെ ഓരോ വനിതകള്‍ക്കും പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നല്‍കുന്ന പദ്ധതി എന്നിങ്ങനെ കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്ന പ്രകടനപത്രികയിലെ വിവിധ വിഷയങ്ങളെ കുറിച്ച് നേതാക്കള്‍ കോളനിയിലെ താമസക്കാര്‍ക്ക് മുമ്പില്‍ വിശദീകരിച്ചു.

അര മണിക്കൂറിലേറെ സമയം ചെലവഴിച്ചാണ് രാഹുല്‍ ഗാന്ധിയും നേതാക്കളും ഇവിടെ നിന്ന് മടങ്ങിയത്. എംഎല്‍എമാരായ അഡ്വ. ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍ തുടങ്ങിയവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ജനാധിപത്യവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരുവശത്ത് രാജ്യത്തിന്‍റെ ജനാധിപത്യവും ഭരണഘടനയും ഭരണഘടനയും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ മറുവശത്ത് അത് സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആരാണ് ഭരണഘടനയെ തകർക്കുന്നതെന്നും ആരാണ് സംരക്ഷിക്കുന്നതെന്നും നിങ്ങൾക്കറിയാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

റോഡ് ഷോ ആയി ജില്ലാ കലക്ട്രേറ്റിലെത്തി നാമനിർദേശപത്രിക സമർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി മരവയൽ കോളനിയിലെത്തിയത്. മാധ്യമപ്രവർത്തകർ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

അഞ്ച് വർഷം മുൻപ് ഞാൻ ഇവിടെ വരുമ്പോൾ പുതിയൊരു ആളായിരുന്നുവെന്ന് പറഞ്ഞായിരുന്നു റോഡ് ഷോയിൽ രാഹുൽ ഗാന്ധി സംസാരിച്ചു തുടങ്ങിയത്. ‘ഞാനിവിടെ സ്ഥാനാർഥിയായി വന്നു, നിങ്ങൾ എന്നെ എംപിയായി തിരഞ്ഞെടുത്തു. വളരെപ്പെട്ടെന്നു തന്നെ എന്നെ നിങ്ങളുടെ കുടുംബത്തിന്‍റെ ഭാഗമാക്കി മാറ്റി. ഞാൻ ഇവിടെ നടത്തുന്നത് വെറുമൊരു രാഷ്‌ട്രീയ പ്രസംഗമല്ല. നിങ്ങൾ യുഡിഎഫിന്‍റെ പ്രവർത്തകരാകട്ടെ, എൽഡിഎഫിന്‍റെ പ്രവർത്തകരാകട്ടെ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എനിക്ക് നിങ്ങളോട് സ്നേഹമുണ്ട്. നമ്മൾ സഹോദരങ്ങളേപ്പോലെ പ്രവർത്തിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതു വിഷയങ്ങളിൽ നാം ഒരുമിച്ചു പോകേണ്ടവരാണ്. ’ – രാഹുൽ ഗാന്ധി പറഞ്ഞു.

Also Read: പാർട്ടി പതാകകൾ ഇല്ലാതെ രാഹുലിന്‍റെ റോഡ് ഷോ; കരുതലോടെ മുന്നണി - Rahul Gandhi Road Show In Wayanad

വയനാട്ടിലെ ഓരോ പ്രശ്‌നവും പാര്‍ലമെന്‍റിനകത്തും പുറത്തും ഉന്നയിക്കാൻ നിങ്ങൾക്കൊപ്പം താനുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇംഗ്ലിഷിലുള്ള രാഹുലിന്‍റെ പ്രസംഗം കെ സി വേണുഗോപാലാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

Last Updated : Apr 3, 2024, 5:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.