ETV Bharat / state

റോഡ് തകർന്നത് ചോദ്യം ചെയ്‌തു; പ്രദേശവാസിക്ക് കോൺട്രാക്‌ടറുടെ വധഭീഷണിയെന്ന് പരാതി - CONTRACTOR THREATENED RESIDENT

author img

By ETV Bharat Kerala Team

Published : Aug 12, 2024, 12:23 PM IST

റോഡ് തകർന്നത് ചോദ്യം ചെയ്‌തതിനെതിരെ പ്രദേശവാസിക്ക് നേരെ വധഭീഷണി മുഴക്കി കോൺട്രാക്‌ടർ. സുരക്ഷ ആവശ്യപ്പെട്ട് റിയാസ് പൊലീസിൽ പരാതി നൽകി.

പ്രദേശവാസിക്ക് നേരെ വധഭീഷണി  ROAD ISSUE IN IDUKKI  COMPLAINT AGAINST CONTRACTOR  LATEST NEWS IN MALAYALAM
Local Resident Riyas (ETV Bharat)
പ്രദേശവാസിക്ക് നേരെ കോൺട്രാക്‌ടറുടെ വധഭീഷണി (ETV Bharat)

ഇടുക്കി : റോഡ് തകർന്നത് ചോദ്യം ചെയ്‌തതിന് പിന്നാലെ പ്രദേശവാസിക്ക് നേരെ കോൺട്രാക്‌ടർ വധഭീഷണി മുഴക്കിയതായി പരാതി. കോടികൾ ചെലവഴിച്ച് നിർമിച്ച മൂന്നാർ സൈലന്‍റ് വാലി റോഡാണ് നിർമാണം പൂർത്തിയാക്കി കുറച്ച് നാൾ പിന്നിട്ടപ്പോഴേക്കും തകർന്നത്. സംഭവത്തെ കുറിച്ച് വിവരാകാശ നിയമപ്രകാരം ചോദ്യം ചെയ്‌തതിനാണ് കോൺട്രാക്‌ടർ ഫോണിലൂടെ വധശിക്ഷ മുഴക്കിയതെന്ന് റിയാസ് പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതായും റിയാസ് കൂട്ടിച്ചേർത്തു.

'തനിക്കെതിരെ ഇതിന് മുൻപ് 23 ക്രിമിനൽ കേസുകൾ മൂന്നാർ പൊലീസ് സ്‌റ്റേഷനിൽ ഉണ്ടെന്നും താൻ മുൻപ് ഗുണ്ട ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും' പറഞ്ഞായിരുന്നു കോൺട്രാക്‌ടർ റിയാസിനെ ഭീഷണിപ്പെടുത്തിയത്. മാത്രമല്ല, 'നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട് എന്‍റെ പേരിൽ കൊലപാതകശ്രമക്കേസ് വരെയുണ്ട്, താൻ എനിക്കൊരു ചുക്കുമല്ല', ഇത്തരത്തിലൊക്കെയായിരുന്നു വധ ഭീഷണി.

2018 ലെ പ്രളയത്തിൽ ആണ് മൂന്നാർ സൈലന്‍റ് വാലി റോഡ് തകർന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും പ്രതിഷേധത്തിനും ഒടുവിലാണ് ദേവികുളം എംഎൽഎ ഫണ്ടിൽ നിന്ന് ആറ് കോടി രൂപ ചെലവഴിച്ച് 19 ദശാംശം അഞ്ച് കിലോമീറ്റർ റോഡിന്‍റെ പണിപൂർത്തിയാക്കിയത്.

എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ റോഡിന്‍റെ നിരവധി ഭാഗങ്ങളിൽ കുണ്ടും കുഴിയുമായി. ഇത് നിരവധി പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചിരുന്നു. തുടർന്നാണ് പ്രദേശവാസിയായ റിയാസ് പൊതുമരാമത്ത് വകുപ്പ് അസിസ്‌റ്റന്‍റ് എന്‍ജിനീയർക്ക് റോഡിന്‍റെ വിശദാംശങ്ങൾ ചോദിച്ച് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് കോൺട്രാക്‌ടർ തന്നെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്ന് റിയാസ് പറയുന്നു.

വധഭീഷണിയെ തുടർന്ന് ജില്ല പൊലീസ് മേധാവിക്കും റിയാസ് പരാതി നൽകിയിട്ടുണ്ട്. തകർന്ന റോഡിനെതിരെ തോട്ടമേഖലയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്ന് വരുന്നത്. സിപിഐയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തകർന്ന റോഡ് നന്നാക്കി തരണമെന്ന് ആവശ്യപ്പെട്ട് കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് റോഡ് ഉപരോധം സംഘടിപ്പിച്ചിരുന്നു.

Also Read: ഗ്യാപ് റോഡില്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂർണമായും നിരോധിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.