ETV Bharat / state

ഭാര്യയുമായി വഴക്ക് ; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ജനാലവഴി പുറത്തേക്ക് ചാടി ഭർത്താവ്, ഇടതുകാലിന് ഒടിവ് - Husband Jumped Out Of KSRTC Bus - HUSBAND JUMPED OUT OF KSRTC BUS

ഭാര്യയുമായുള്ള വാക്കുതർക്കത്തെ തുടർന്ന് കെഎസ്‌ആർടിസി ബസിൽ നിന്ന് എടുത്തുചാടിയ ഭര്‍ത്താവിന്‍റെ ഇടതുകാലിന് ഒടിവ്. ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ.

ACCIDENT  KSRTC  കോട്ടയം  HUSBAND JUMPED OUT OF KSRTC
Representative Image (Source : ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 21, 2024, 12:31 PM IST

Updated : May 21, 2024, 1:58 PM IST

കോട്ടയം : ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസില്‍ നിന്നും പുറത്തേക്ക് ചാടിയ ഭർത്താവിന് പരിക്ക്. വൈക്കം ഇടയാഴം സ്വദേശിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ജനാലവഴി പുറത്തേക്ക് ചാടിയത്. തിങ്കളാഴ്‌ച (മെയ് 20) വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ചങ്ങനാശേരി എത്തിയതു മുതല്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് നാട്ടകം മറിയപ്പള്ളി ഭാഗത്തെത്തിയപ്പോള്‍ ബസില്‍ നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കെഎസ്ആര്‍ടിസി സ്‌റ്റാന്‍ഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാര്‍ അയാളോട് പറഞ്ഞു.

ഇതോടെയാണ് ഇയാള്‍ ബസിന്‍റെ ജനലിലൂടെ റോഡിലേക്ക് ചാടിയത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി ഭാര്യയും മറ്റുള്ളവരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഇയാളുടെ ഇടത് കാലിന് ഒടിവുണ്ട്. ആരോഗ്യനില തൃപ്‌തികരമാണെന്നും സ്‌കാനിങ്ങുകള്‍ക്ക് ശേഷം തുടര്‍ചികിത്സ നിശ്ചയിക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ALSO READ : കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ഇടിച്ച് രണ്ട് പേർ മരിച്ചു; ഡ്രൈവർമാർക്കെതിരെ നടപടി

Last Updated : May 21, 2024, 1:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.