തിരുവനന്തപുരം : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ നിന്ന് ഡിഎംകെ സ്ഥാനാർഥിയെ പിന്‍വലിക്കാന്‍ തീരുമാനം. ബിജെപിയുടെ വിജയ സാധ്യത ഒഴിവാക്കാനാണ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് എന്നാണ് വിശദീകരണം. അതേസമയം പാലക്കാട് യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ഡിഎംകെയുടെ പദ്ധതി.
ബുധനാഴ്‌ച പാലക്കാട് നടക്കാനിരിക്കുന്ന പാർട്ടി കൺവെൻഷനില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. വയനാട്ടിലെ പിന്തുണയുടെ ഭാഗമായി യുഡിഎഫ് നേതാക്കളുമായി പിവി അൻവർ ചർച്ച നടത്തിയതായും വിവരമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
യുഡിഎഫ് നേതാക്കൾ തന്നെ സമീപിച്ചതായി പി വി അൻവർ പറഞ്ഞിരുന്നു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായി നിൽക്കണമെന്നാണ് തന്‍റെ ആവശ്യമെന്നും പി വി അൻവർ പറഞ്ഞു.
വിട്ടുവീഴ്‌ചകൾ ചെയ്യണമെന്ന് പറഞ്ഞ് ആളുകൾ തന്നെയും തന്‍റെ അനുയായികളെയും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ത്യാഗിയാകുമോ എന്നത് ഉടൻ തീരുമാനിക്കും എന്നും അൻവർ സൂചിപ്പിച്ചു. അതേസമയം പാലക്കാട്ടും ചേലക്കരയിലും നിർണായകമായ തീരുമാനങ്ങൾ എടുത്തേ മുന്നോട്ടുപോകാനാകൂ എന്നും പി വി അൻവർ വ്യക്താക്കി.
Also Read : ഒടുവില്‍ ചിത്രം പൂർണം; വയനാടും പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി