ETV Bharat / state

'എസ്എഫ്ഐഒ അന്വേഷണം നാടകം, എഡിജിപിക്ക് എതിരായ നടപടി വൈകുന്നത് വീണയെ സംരക്ഷിക്കാൻ'; പിവി അൻവർ - PV ANVAR ON SFIO INVESTIGATION

മാസപ്പടിക്കേസിൽ വീണ വിജയനെതിരെയുളള അന്വേഷണം നാടകമെന്ന് പിവി അൻവർ. എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിയത് വീണയെ രക്ഷിക്കാനെന്ന് അദ്ദേഹം. ഇത്രയും കാലം എസ്എഫ്ഐഒ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

VEENA VIJAYAN  എസ്എഫ്ഐഒ അന്വേഷണം  PV ANVAR  SFIO AGAINST VEENA VIJAYAN
PV ANVAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 13, 2024, 8:57 PM IST

മലപ്പുറം : എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പിവി അൻവർ. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിയത്. ഇനി ചിലപ്പോള്‍ എഡിജിപിയെ സസ്‌പെൻഡ് ചെയ്തേക്കാം. അതും നാടകത്തിൻ്റെ ഭാഗമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ചെയ്യുന്നതായിരിക്കും. ഇത്രയും കാലം എസ്എഫ്ഐഒ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൊഴി എടുത്താൽ എല്ലാം ആയോ?. മുഖ്യമന്ത്രിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന സിപിഎം സെക്രട്ടറിയുടെ പ്രസ്‌താവനയ്ക്ക് മറുപടിയായി പാർട്ടിക്ക് വേറെ പണിയൊന്നുമില്ലലോയെന്ന് പിവി അൻവർ പരിഹസിച്ചു. വീണയെ സംരക്ഷിക്കാൻ വേണ്ടിയാണ് എഡിജിപിക്ക് എതിരെയുള്ള നടപടി വൈകിയതും പൂരം കലക്കൽ റിപ്പോർട്ട് പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഭയന്നാണെന്നും ഇനി റിപ്പോർട്ട് പുറത്ത് വിടുകയാണെങ്കിൽ അത് തിരുത്തിയത് മാത്രമായിരിക്കുമെന്ന് മലപ്പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മാസപ്പടി കേസ്: വീണയുടെ മൊഴിയെടുത്ത് എസ്എഫ്ഐഒ, ഹാജറായത് ചെന്നൈയിലെ ഓഫിസില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.