ETV Bharat / state

ചുവന്ന ഷോളണിഞ്ഞ് നിയമസഭയിൽ; കസേര തന്നില്ലെങ്കിൽ തോർത്ത്‌ വിരിച്ചു തറയിലിരിക്കുമെന്ന് അൻവർ

ഈ സർക്കാർ മുങ്ങാൻ പോകുന്ന കപ്പലാണെന്ന് പിവി അന്‍വര്‍.

PV ANVAR  പിവി അൻവർ നിയമസഭയിൽ  പിവി അൻവർ വിവാദം  PV ANVAR ROW
PV ANVAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 9, 2024, 1:14 PM IST

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ നിന്നും പുറത്തായ സ്വതന്ത്ര എംഎൽഎ പിവി അൻവർ ഇന്ന് നിയമസഭയിലെത്തി. കഴുത്തിൽ ചുവന്ന ഷോളണിഞ്ഞ് നിയമസഭയിലെത്തിയ അൻവറിന് ലീഗ് അംഗങ്ങൾ ഹസ്‌തദാനം നൽകി സ്വീകരിച്ചു. നിയമസഭയിൽ മുസ്ലിം ലീഗ് അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തായി ഏറ്റവും പുറകിലാണ് അൻവറിൻ്റെ സീറ്റ്.

ഡിഎംകെയുടെ പ്രതീകമായാണ് ഷോൾ ധരിച്ചതെന്ന പലരുടെയും തെറ്റിദ്ധാരണ അൻവർ തന്നെ തിരുത്തി. നിരവധി പേരുടെ രക്തം പുരണ്ട പ്രതീകം എന്ന നിലയിലാണ് ചുവന്ന ഷോളുമായി വന്നതെന്ന് അൻവർ നിയമസഭയ്ക്ക് പുറത്തുവച്ച് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ പ്രത്യേക ബ്ലോക്ക്‌ അനുവദിച്ച് സ്‌പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നത്.

പിവി അൻവർ മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നിയമസഭയിൽ പോകണോയെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. സഭയിൽ കസേര തന്നില്ലെങ്കിൽ തോർത്ത് വിരിച്ചു തറയിലിരിക്കുമെന്നും അൻവർ പറഞ്ഞു. സ്‌പീക്കർ എഎൻ ഷംസീറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ്‌ റിയാസിനെയും അൻവർ കടന്നാക്രമിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി പിആർ ഏജൻസിയുടെ ജോലിയാണ് സ്‌പീക്കർ ചെയ്യുന്നത്. ഈ സർക്കാർ മുങ്ങാൻ പോകുന്ന കപ്പലാണ്. ഈ കപ്പലിൽ നിന്നും മുഖ്യമന്ത്രിയും കുടുംബവും രക്ഷപ്പെടും.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാടും ചേലക്കരയും സിപിഎം ഡീൽ ഉറപ്പിച്ചു കഴിഞ്ഞു. ദേശീയ പാത നിർമാണത്തിൽ വ്യാപക അഴിമതിയുണ്ട്. ഹൈവേ നിർമാണത്തിൽ കാര്യമായ പരിശോധന നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് കാര്യങ്ങളിൽ ഇടപെടുന്നത്. ഉദ്യോഗസ്ഥർക്ക് നക്കാപിച്ച നൽകും. ബാറുകളുടെ ക്ലാസിഫിക്കേഷനുമായി ബന്ധപ്പെട്ട് മന്ത്രി റിയാസ് ഇടപെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബാറുകൾക്ക് സ്റ്റാർ പദവി നൽകുന്നത്.

വെറുതെ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ പദവി നൽകാൻ കഴിയുമോയെന്ന് അൻവർ ചോദിച്ചു. കള്ളക്കടത്തുമായി തനിക്ക് ബന്ധമുണ്ടെങ്കിൽ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെ. സ്വർണക്കടത്ത് കേസിൽ ഇതുവരെ ആരുടെയും മൊഴിയെടുത്തില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചിട്ടുണ്ട്. പൊലീസിൽ വിശ്വാസമില്ലെന്ന് ഞാൻ തന്നെ നേരിട്ടറിയിച്ചിട്ടുണ്ട്. ഗവർണർക്ക് വേണമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും അൻവർ പറഞ്ഞു.

Also Read: 2024 ലെ ഏറ്റവും വലിയ തമാശ; എഡിജിപിയ്ക്ക് എതിരായ നടപടിയില്‍ പിവി അന്‍വര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.