ETV Bharat / state

പിവി അൻവർ ഡിഎംകെയിലേക്കോ? ; ചെന്നൈയില്‍ നേതാക്കളുമായി കൂടിക്കാഴ്‌ച, ചിത്രങ്ങള്‍ പുറത്ത് - PV Anvar Meet DMK Leaders - PV ANVAR MEET DMK LEADERS

പിവി അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. അൻ‍വറിന്‍റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് സഹപ്രവര്‍ത്തകന്‍ സുകു പറഞ്ഞു.

PV ANVAR MLA  PV ANVAR TO DMK  പിവി അൻവർ ഡിഎംകെ  പിവി അൻവര്‍ പാര്‍ട്ടി
PV Anvar With DMK Leaders (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 5, 2024, 6:26 PM IST

കോഴിക്കോട്: പിവി അൻവർ എംഎൽഎ ഡിഎംകെ പാര്‍ട്ടിയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജി അടക്കമുള്ള നേതാക്കളോടൊപ്പം നില്‍ക്കുന്ന അൻവറിന്‍റെ മകന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

ഇന്ന് (ഒക്‌ടോബര്‍ 5) പുലർച്ചെയാണ് പിവി അൻവർ മഞ്ചേരിയിലെ വസതിയിൽ നിന്ന് ചെന്നൈയിലേക്ക് പോയത്. പുതിയ പാർട്ടി രൂപീകരിച്ച്, ഡിഎംകെയുമായി സഹകരിച്ച് ഇന്ത്യ മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുകയെന്ന നയം സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപിയെ പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയിലേക്ക് ചേക്കേറുന്നത്.

PV ANVAR MLA  PV ANVAR TO DMK  പിവി അൻവർ ഡിഎംകെ  പിവി അൻവര്‍ പാര്‍ട്ടി
PV Anvar With Leaders (ETV Bharat)

അൻ‍വറിന്‍റെ നീക്കം ഡിഎംകെ മുന്നണിയിൽ ചേരാനെന്ന് സഹപ്രവര്‍ത്തകൻ ഇഎ സുകു പറഞ്ഞു. 'അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരാൻ കഴിയുന്നത് ഡിഎംകെ മുന്നണിയാണ്. ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്നത് ഡിഎംകെയാണ്. ഇക്കാര്യത്തിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് പോരായ്‌മയുണ്ട്. മലയോരമേഖലയിലെ വന്യമൃഗശല്യം ഫലപ്രദമായി നേരിടാനും തമിഴ്‌നാട് സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതാണ് ഇപ്പോഴത്തെ നീക്കത്തിന്‍റെ ലക്ഷ്യമെന്നും സുകു വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം ഡിഎംകെ മുന്നണിയിൽ ചേരുന്നത് സംബന്ധിച്ച് അൻവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ പാർട്ടി പ്രഖ്യാപനം മഞ്ചേരിയിൽ നടക്കും. നാളെ (ഒക്‌ടോബര്‍ 6) വൈകിട്ട് വിളിച്ചു ചേർത്തിരിക്കുന്ന പൊതുയോഗത്തിൽ നിർണായക പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. തമിഴ്‌നാട് മുസ്‌ലിം ലീഗിന്‍റെ ചില നേതാക്കളുമായും അൻവർ ചർച്ച നടത്തിയെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

PV Anvar With Senthil Balaji (ETV Bharat)

സിപിഎമ്മിനോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തുന്ന എംകെ സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെയിലേക്കുള്ള അൻവറിന്‍റെ പ്രവേശനം രാഷ്ട്രീയ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാത്രമല്ല കേരളത്തിൽ വേരുറപ്പിക്കാനുള്ള ഡിഎംകെ ശ്രമങ്ങൾക്ക് ഇത് കരുത്ത് പകരുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം തമിഴ്‌നാട്ടിൽ സിപിഎമ്മും ഡിഎംകെയും ഒരേ മുന്നണിയിലാണെന്നതും ശ്രദ്ധേയമാണ്.

Son Of PV Anvar With DMK Leaders (ETV Bharat)

Also Read: 'സീറ്റില്ലെങ്കിൽ തോർത്ത് വിരിച്ച് തറയിൽ ഇരിക്കും'; നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പമില്ലെന്ന് അൻവർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.