ETV Bharat / state

ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പിവി അൻവർ - DMK STAND IN CHELAKKARA BYPOLL

യുഡിഎഫിന് മുന്നില്‍ വച്ച ഉപാധികള്‍ പരിഗണിച്ചാല്‍ ഡിഎംകെ വിട്ടുവീഴ്‌ചയ്ക്ക് തയാറാണെന്നും അന്‍വര്‍

PV ANVAR ABOUT RAMYA HARIDAS  CHELAKKARA BYPOLL DMK  ചേലക്കര ഉപതെരഞ്ഞെടുപ്പ് ഡിഎംകെ  പിവി അൻവർ രമ്യ ഹരിദാസ്
PV ANVAR (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 8:44 PM IST

തൃശൂര്‍ : ചേലക്കര മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്ന് പിവി അൻവർ എംഎല്‍എ. ഡിഎംകെ സ്ഥാനാർഥിയെ പിന്തുണയ്ക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു. ചേലക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന് മുന്നില്‍ ഉപാധികള്‍ വച്ചിട്ടുണ്ടെന്നും അത് പരിഗണിച്ചാല്‍ ഡിഎംകെ വിട്ടുവീഴ്‌ചയ്ക്ക് തയാറാണെന്ന് അന്‍വര്‍ വ്യക്തമാക്കി. പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച ചരിത്രം കോണ്‍ഗ്രസില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. രമ്യ ഹരിദാസിനെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞതാണ് എന്നും അന്‍വര്‍ പറഞ്ഞു.

വിപി അന്‍വര്‍ പ്രതികരിക്കുന്നു (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആർഎസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിർക്കണം. യുഡിഎഫ് നേതാക്കളുമായി ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ട്. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്. തീരുമാനം വൈകിയാൽ ഈ കപ്പൽ പോകുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

Also Read: പാലക്കാട്ടെ ഡിഎംകെ സ്ഥാനാർഥിയെ പിന്‍വലിച്ചേക്കും; വയനാട്ടില്‍ യുഡിഎഫിന് പിന്തുണ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.