കോട്ടയം: ഗുണ്ട പുത്തൻപാലം രാജേഷിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്‌തു. കോട്ടയത്ത് ഒളിവിൽ കഴിയവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗക്കേസിലാണ് പുത്തൻപാലം രാജേഷിനെ അറസ്റ്റ് ചെയ്‌തത്.
ഗുണ്ടാത്തലവൻ ഓംപ്രകാശിന്‍റെ കൂട്ടാളിയാണ് പുത്തൻപാലം രാജേഷ്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോതനല്ലൂരിലെ വാടകവീട്ടിൽ നിന്നാണ് നിന്നാണ് അറസ്റ്റുചെയ്‌തത്. ഇയാൾ ജില്ലയിൽ കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന്, കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കടുത്തുരുത്തി പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്‌ച രാത്രി 10-ന് ഏഴുപേർക്കൊപ്പം കോതനല്ലൂരിലെ വാടക വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയത്.
കൊച്ചിയിൽ ഓംപ്രകാശ് നടത്തിയ ലഹരി പാർട്ടിയുമായി പുത്തൻപാലം രാജേഷിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരുന്നതിനിടെയാണ് അറസ്റ്റ്. കൊല്ലപ്പെട്ട പോൾ മുത്തൂറ്റിന്‍റെ വാഹനത്തിനുള്ളിൽ ഓംപ്രകാശും, പുത്തൻപാലം രാജേഷും ഉണ്ടായിരുന്നതായി അന്നത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു
വാടകവീട്ടിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന ഏഴുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്. ഇവരെ ചോദ്യം ചെയ്‌ത് വിട്ടയയ്ക്കും. കോട്ടയത്ത് ഇയാൾക്കെതിരേ കേസുകൾ ഇല്ല. പുത്തൻപാലം രാജേഷിനെ തിരുവനന്തപുരം പൊലീസിന് കൈമാറും.
Also Read: പുത്തൻപാലം രാജേഷും കൂട്ടാളിയും പൊലീസില്‍ കീഴടങ്ങി