ETV Bharat / state

പാലക്കോട് ഫിഷിങ് ഹാര്‍ബറിലെ പുലിമുട്ട് നിര്‍മാണം പാതിവഴിയില്‍; ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍ - PULIMUTTU CONSTRUCTION IN HALF WAY - PULIMUTTU CONSTRUCTION IN HALF WAY

ഫിഷിങ് ഹാര്‍ബറിലെ പുലിമുട്ട് നിര്‍മാണം പാതിവഴിയില്‍. പാലക്കോട് അഴിമുഖം മണലടിഞ്ഞ് അടഞ്ഞു. പാലക്കോട് ഹാർബറിലും, പുഴയിലും നിരവധി വള്ളങ്ങൾ കുടുങ്ങി. മണൽത്തിട്ട നീക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ.

PULIMUTTU CONSTRUCTION  PALAKOD FISHING HARBOR  പുലിമുട്ട് നിര്‍മാണം പാതിവഴിയില്‍  LATEST MALAYALAM NEWS
PULIMUTTU CONSTRUCTION IN HALF WAY (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 12:59 PM IST

പുലിമുട്ട് നിര്‍മാണം പാതിവഴിയില്‍ (ETV Bharat)

കണ്ണൂർ : പുലിമുട്ട് നിർമാണം പാതിവഴിയിൽ മുടങ്ങിയതോടെ അഴിമുഖം അടഞ്ഞ് ദുരിതത്തിലായിരിക്കുകയാണ് പാലക്കോട് ഫിഷ് ലാൻഡിങ് സെൻ്ററിലെയും പുതിയങ്ങാടിയിലെയും മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വള്ളങ്ങളാണ് പാലക്കോട് ഹാർബറിലും, പുഴയിലും കുടുങ്ങിയത്. 75 ഓളം ബോട്ടുകളും 600 ലേറെ മത്സ്യത്തൊഴിലാളികളും പാലക്കോട് ഹാർബറിനെ ആശ്രയിക്കുന്നുണ്ട്.

പാലക്കോട് ഫിഷ് ലാൻഡിങ് സെന്‍റർ കേന്ദ്രീകരിച്ചും പുതിയങ്ങാടി കേന്ദ്രീകരിച്ചും മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകൾ പാലക്കോട് പുഴയിലാണ് സൂക്ഷിക്കാറുളളത്. മണലടിഞ്ഞ് അഴിമുഖം അടഞ്ഞതോടെ ബോട്ടുകൾക്ക് കടലിലേക്കിറങ്ങാൻ സാധിക്കാതെയായി. പുലിമുട്ട് നിർമാണം പൂർത്തിയായാൽ അഴിമുഖം അടയുന്ന പ്രശ്‌നം പരിഹരിക്കാമെന്നാണ് കരുതിയിരുന്നത് എങ്കിലും, ആ സ്വപ്‌നം അടുത്ത കാലത്തൊന്നും പൂർത്തിയാകില്ല എന്ന സ്ഥിതിയിലാണ്.

മൂന്ന് വർഷം മുൻപാണ് പുലിമുട്ട് നിർമാണം തുടങ്ങിയത്. ഒന്നര വർഷം കൊണ്ട് പൂർത്തീകരിക്കുമെന്നാണ് പ്രവൃത്തി തുടങ്ങുമ്പോൾ പറഞ്ഞിരുന്നത്. എന്നാൽ അത് മൂന്ന് വർഷത്തേക്ക് നീളുകയും മൂന്ന് മാസം മുൻപ് നിലയ്ക്കുകയും ചെയ്‌തു. മാത്രമല്ല അഴിമുഖം മണലടിഞ്ഞ് അടയുകയും ചെയ്‌തു. എത്രയും വേഗം പ്രദേശത്ത് നിന്ന് മണൽത്തിട്ട നീക്കം ചെയ്യണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

Also Read: മഴവെള്ളം ഒഴുകിയെത്തി; തീരക്കടൽ തണുത്തതോടെ വലനിറഞ്ഞ് വള്ളങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.