തിരുവനന്തപുരം : കേരള സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്‌ക്കിടെ ഹാളില്‍ നിന്നും പരീക്ഷ എഴുതാനെത്തിയ ആള്‍ ഇറങ്ങിയോടി (fraud PSC exam candidate ran out from exam hall in Poojappura). രാവിലെ 10 മണിയോടെ പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരീക്ഷ ഹാളിലെ ഇന്‍വിജിലേറ്റര്‍ ഡോക്യുമെന്‍റുകള്‍ പരിശോധിക്കുന്നതിനിടെയാണ് ഇയാള്‍ ഹാളില്‍ നിന്നും ഇറങ്ങിയോടിയത് (PSC exam fraud in Poojappura).
ഇയാളുടെ ഡോക്യുമെന്‍റുകള്‍ പരിശോധിക്കുന്നതിനിടെ ഇന്‍വിജിലേറ്റര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് ഇയാള്‍ ഹാളില്‍ നിന്നും ഇറങ്ങിയോടിയത്. തുടര്‍ന്ന് സ്ഥലത്ത് പട്രോളിങ്ങിന് എത്തിയ പൂജപ്പുര പൊലീസിനോട് സ്‌കൂള്‍ അധികൃതര്‍ ആള്‍മാറാട്ടം സംശയിക്കുന്നതായി പരാതിപ്പെടുകയും പൊലീസ് ഇയാള്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തിരുന്നു. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ പിഎസ്‌സിയ്‌ക്കും (Kerala PSC) പരാതി നല്‍കി.
Also Read: പരീക്ഷ തട്ടിപ്പിന് തടയിടാൻ കേന്ദ്ര നിയമം ; പ്രതീക്ഷയോടെ കേരളത്തിലെ പിഎസ്‌സി ഉദ്യോഗാർഥികൾ
സംഭവത്തില്‍ പിഎസ്‌സിയും പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ പൂജപ്പുര പൊലീസ് സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ല. സംഭവത്തില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷമാകും ബാക്കി നടപടികളെന്നാണ് ലഭിക്കുന്ന വിവരം.