ETV Bharat / state

'വയനാട്ടിലെ ദുരന്ത ബാധിതരെ അവഗണിക്കുന്നു, കേന്ദ്ര സമീപനം വിദ്വേഷ രാഷ്‌ട്രീയത്തിന്‍റേത്': പ്രിയങ്ക ഗാന്ധി

ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

PRIYANKA GANDHI ELECTION CAMPAIGN  WAYANAD LOKSABHA BYPOLL  പ്രിയങ്ക ഗാന്ധി മലപ്പുറത്ത്  വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്
Priyanka Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 29, 2024, 6:43 PM IST

Updated : Oct 29, 2024, 8:09 PM IST

മലപ്പുറം: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് കേന്ദ്ര സർക്കാർ കാണിക്കുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്‍റെ ഏറ്റവും വികൃതമായ സമീപനമെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ദുരന്ത ബാധിതർക്ക് ഇതുവരെ കേന്ദ്ര സർക്കാർ ധനസഹായം നൽകിയിട്ടില്ല.

ഇതേ അവസ്ഥ തന്നെയാണ് ഹിമാചൽ പ്രദേശിലും നമ്മൾ കണ്ടത്. ഇവരുടെ വില കുറഞ്ഞ രാഷ്ട്രീയം മൂലം വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ല. രാഹുൽ ഗാന്ധിയെ കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്‌ടിക്കുന്നതിന് വേണ്ടി ബിജെപി കഴിഞ്ഞ പത്ത് വർഷക്കാലമായി നിരവധി കാര്യങ്ങളാണ് ചെയ്‌ത് കൊണ്ടിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം എടുത്ത് കളഞ്ഞു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. നുണ പ്രചാരണങ്ങളിലൂടെ പരമാവധി അധിക്ഷേപിക്കാൻ ശ്രമിച്ചു. എന്നിട്ടൊന്നും അദ്ദേഹം സത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല.

പ്രിയങ്ക ഗാന്ധി മലപ്പുറത്ത് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അദ്ദേഹം സത്യത്തിന് വേണ്ടി ഒരു യോദ്ധാവിനെ പോലെ പോരാടി. എവിടെ നിന്നാണ് അദ്ദേഹത്തിന് ഇത്ര ധൈര്യം കിട്ടിയെന്ന് സഹോദരി എന്ന നിലയിൽ ഞാൻ ചിന്തിക്കുമായിരുന്നു. എങ്ങനെയാണ് ഒരു മനുഷ്യന് ആയിരക്കണക്കിന് കിലോമീറ്റർ, രാജ്യത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നടക്കാൻ കഴിയുന്നത്. ചില സമയത്ത് അദ്ദേഹത്തിന്‍റെ സുരക്ഷയെപ്പറ്റി എനിക്ക് ആശങ്കയുണ്ടായിരുന്നു.

എന്‍റെ കുടുംബം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇത് നമ്മളെല്ലാവരും കൂടി ചേർന്ന് നടത്തേണ്ട പോരാട്ടമാണ്. ഇപ്പോൾ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയെന്ന ആശയം ഉണ്ടായിരിക്കുന്നത്.

ഒരു തുള്ളി രക്തം പോലും ചിന്താതെ അഹിംസയുടെ സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇത്രയും വൈവിധ്യമുള്ള രാജ്യത്ത് എല്ലാവരും സൗഹാർദത്തോടെ ജീവിക്കുന്നു. സാധാരണ ജനങ്ങളെ ഏറ്റവും ഉയരത്തിൽ പ്രതിഷ്‌ഠിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. ജനാധിപത്യം എന്നതുകൊണ്ട് അർഥമാക്കുന്നത് അതാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പ്രാധാന്യം.

എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം ഇതിൽ നിന്നും വ്യത്യസ്‌തമാണ്. രാജ്യത്തിന്‍റെ സത്വത്തെക്കുറിച്ച് അവർക്ക് യാതൊരു ബോധവുമില്ല. അവർ ജനാധിപത്യത്തെ നശിപ്പിക്കാനാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും പകയും പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്.

രാജ്യത്തെ വലിയ അഞ്ചോ ആറോ വ്യവസായികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള തരത്തിലാണ് ബിജെപി നയങ്ങൾ രൂപീകരിക്കുന്നത്. ഇതുമൂലം രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ അവഗണിക്കപ്പെടുന്നു. എങ്ങനെയെങ്കിലും രാജ്യത്ത് അധികാരത്തിൽ നിലനിൽക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.

കഴിഞ്ഞ പത്ത് വർഷമായി നമ്മളിത് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇതേ രാഷ്ട്രീയമാണ് ഇവർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതരോടും കാണിക്കുന്നത്. ഇത്തരത്തിലുള്ള രാഷ്ട്രീയത്തിന്‍റെ ഏറ്റവും വികൃത മുഖമായ മുഖമാണ് നമ്മൾ ഇതിൽ കണ്ടത്. വയനാട്ടിലെ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി ലഭിക്കണം. ഫുട്‌ബോൾ കളിക്കുന്ന യുവാക്കൾക്ക് പരിശീലനം ലഭിക്കണം.

കായിക മേഖലയിൽ അടക്കം വലിയ പദ്ധതികൾ വരണം. സ്നേഹത്തോടെയും സൗഹാർദത്തോടെയും എങ്ങനെ ജീവിക്കാമെന്ന് വയനാട്ടുകാർ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ സ്വത്വത്തിന് വേണ്ടി വയനാട്ടുകാർ നിലകൊണ്ടു. വിദ്വേഷത്തിന്‍റെ അങ്ങാടിയിൽ സ്നേഹത്തിന്‍റെ കട തുറക്കുമെന്ന് എൻ്റെ സഹോദരൻ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു ആ കട ആദ്യം തുറന്നത് വയനാട്ടിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഫുട്ബോൾ ഗ്രൗണ്ടിലും ആവേശമായി പ്രിയങ്ക

എടവണ്ണ ഫുട്ബോൾ മത്സരം നടക്കുന്ന എടവണ്ണ സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ സ്റ്റേഡിയത്തിലേക്ക് യുഡിഎഫ്‌ സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി എത്തിയത് ആവേശമായി. തെരട്ടമ്മൽ പൊതുയോഗത്തിന് ശേഷം മമ്പാടേക്കുള്ള യാത്രാമധ്യേയാണ് ഫുട്ബോൾ മത്സരം നടക്കുന്ന ഗ്രൗണ്ടിൽ പ്രിയങ്ക എത്തിയത്.

എടവണ്ണ ഫുട്ബോൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് യുഡിഎഫ്‌ സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി (ETV Bharat)

15 മിനിറ്റോളം മത്സരം വീക്ഷിച്ച പ്രിയങ്ക, ഗ്രൗണ്ടിൽ കളിക്കാർക്ക് ഹസ്‌തദാനം നൽകി. കോച്ചുമാരായ ജിത്തു സി, സുനിൽ കെസി, റഫറി കബീർ എന്നിവരുമായും പ്രിയങ്ക ഗാന്ധി ഏറെ നേരം സംസാരിച്ചു. കെസി വേണുഗോപാൽ എംപി എപി അനിൽ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

കർഷകരോടും ആദിവാസികളോടും ബിജെപിക്ക് യാതൊരു ദയയുമില്ല: പ്രിയങ്ക ഗാന്ധി ചുങ്കത്തറയിൽ

എടക്കര: പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ നടപ്പിലാക്കുന്നതെന്ന് വയനാട് ലോക‌സഭ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജക മണ്ഡലത്തിലെ ചുങ്കത്തറയിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ബിജെപി രാജ്യത്ത് മുഴുവൻ ഭയവും വെറുപ്പും വിദ്വേഷവും പടർത്തി കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ മൂല്യങ്ങളെ നിരന്തരമായി അവർ അട്ടിമറിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരോടും കർഷകരോടും ആദിവാസികളോടും അവർക്ക് യാതൊരു ദയയുമില്ലെന്നും പ്രിയങ്ക പറഞ്ഞു.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ ഫണ്ട് അനുവദിക്കാനോ കേന്ദ്ര സർക്കാർ ഇതുവരെ തയാറായില്ല. പിന്നെ എന്തിനാണ് നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്ത ബാധിതരെ സന്ദർശിച്ചതെന്ന് പ്രിയങ്ക ചോദിച്ചു. ബിജെപി ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. ജനങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ജനങ്ങളുടെ സ്വത്തെല്ലാം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ കോർപറേറ്റുകൾക്ക് നൽകുകയാണ്.

ബിജെപിയുടെ വർഗീയ, മുതലാളിത്ത പ്രീണന രാഷ്‌ട്രീയത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് രാഹുൽ ബിജെപിയുടെ ശത്രുവായത്. അദ്ദേഹം സ്നേഹത്തെക്കുറിച്ചും ഐക്യത്തെകുറിച്ചും പറയുമ്പോൾ, മോദി വെറുപ്പിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വയനാട് എംപിയായിരിക്കേ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയുമാണ് രാഹുലിന് ധൈര്യം പകർന്നതെന്നും പ്രിയങ്ക പറഞ്ഞു.

ബസ് സ്റ്റാൻഡിന് മുന്നിൽ വച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രിയങ്ക ഗാന്ധിയെ വേദിയിലേക്ക് ആനയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ, എംപിമാരായ ശശി തരൂർ, ഇടി മുഹമ്മദ് ബഷീർ, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, ടിവി ഇബ്രാഹിം എംഎൽഎ, ഡിസിസി പ്രസിഡന്‍റ് വിഎസ് ജോയ്, ഇസ്‌മായിൽ മൂത്തേടം, ആര്യാടൻ ഷൗക്കത്ത്, എൻ.എ കരീം തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

മിനിമം താങ്ങുവില ഉറപ്പ് നല്‍കി കേന്ദ്രം കർഷകരെ കബളിപ്പിക്കുന്നു:

കൃഷി വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്ര സർക്കാർ കർഷകരെ കബളിപ്പിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി. വണ്ടൂർ നിയോജക മണ്ഡലത്തിലെ മമ്പാട് കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കൊവിഡ് സമയത്ത്, സംരക്ഷിക്കുന്നതിന് പകരം ജനങ്ങളോട് കൈ കൊട്ടാൻ പറയുകയാണ് പ്രധാനമന്ത്രി ചെയ്‌തത്. കർഷകർ ഡൽഹിയിലേക്ക് മാർച്ചുമായി വന്നപ്പോൾ പ്രധാനമന്ത്രിക്ക് സംസാരിക്കാൻ രണ്ട് മിനിറ്റ് പോലുമില്ലായിരുന്നു.

സ്വാതന്ത്ര്യസമര പോരാട്ടത്തിൻ്റെ മണ്ണാണിത്. രാജ്യത്തെ വിഭജിക്കാനുള്ള ശക്തികൾക്കെതിരെ നിങ്ങൾ ഇപ്പോഴും പോരാടുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൻ്റെ അടിസ്ഥാനം ഭഗവത് ഗീതയും ഖുർആനും ബൈബിളും നൽകിയ ആശയ ധാരകളാണ്. എന്നാൽ കഴിഞ്ഞ 10 വർഷമായി ജനങ്ങളെ വിഭജിച്ച് അതിൽ മുതലെടുപ്പ് നടത്തുന്ന ഒരു രാഷ്ട്രീയമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ സഹോദരങ്ങളെ വെറുക്കാനും അവരോട് വിദ്വേഷം കാണിക്കാനുള്ള രാഷ്ട്രീയമാണ് അവർ പഠിപ്പിക്കുന്നത്. ആദിവാസി ഭൂമി കോർപറേറ്റുകൾക്ക് തീറെഴുതി നൽകുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അഞ്ചോ ആറ് വ്യവസായികൾക്ക് വിൽക്കുകയാണ്. ബിജെപി രാജ്യത്ത് വിഭാഗീയത പടർത്തി കൊണ്ടിരിക്കുകയാണ്. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾക്ക് ഉപദ്രവം മാത്രമാണ് ഉണ്ടാകുന്നത്. ജനങ്ങൾ അനുഭവിക്കുന്ന യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാർ ചർച്ച ചെയ്യുന്നതേയില്ല. ജനങ്ങളിൽ വർഗീയ വിഭജനം ഉണ്ടാക്കുന്നതിന് വേണ്ടി വൈകാരികമായ പ്രശ്‌നങ്ങളാണ് അവർ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്.

വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ലഭിക്കാത്തവരെക്കുറിച്ച് അവർക്കൊന്നും പറയാനില്ല. നോട്ട് നിരോധനവും ജിഎസ്‌ടിയും മൂലം തകർന്നടിഞ്ഞ ചെറുകിട മേഖലയെ കുറിച്ച് അവർ മിണ്ടുന്നില്ല. കൊവിഡ് സമയത്ത് യാതൊരു പരിഗണനയും കിട്ടാത്ത സാധാരണ ജനങ്ങളെക്കുറിച്ച് അവർക്ക് എന്താണ് പറയാനുള്ളതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

നിങ്ങളുടെ പ്രശ്‌നങ്ങളെയും നിങ്ങളെയും കൃത്യമായി മനസിലാക്കുന്ന രാഷ്ട്രീയമാണ് നിങ്ങൾക്ക് വേണ്ടത്. ആരോഗ്യ മേഖലയിലെയും അടിസ്ഥാന വികസന മേഖലയിലെയും കായിക മേഖലയിലെയും എല്ലാ വികസനത്തിനും ഞാൻ പൂർണ പിന്തുണയുമായി നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Also Read: 'നവീന്‍ ബാബുവിന്‍റെ ഭാര്യയുടെ വാക്കുകള്‍ തറയ്ക്കുന്നത് മനസാക്ഷിയുള്ളവരുടെ ഹൃദയത്തില്‍', വൈകാരികമായി പ്രതികരിച്ച് വിഡി സതീശന്‍

Last Updated : Oct 29, 2024, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.