ETV Bharat / state

ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരത്തിൽ നിന്ന് ഷോക്കേറ്റു; യുവവൈദികന് ദാരുണാന്ത്യം - Priest Died Of Shock - PRIEST DIED OF SHOCK

പള്ളിമുറ്റത്തെ ദേശീയ പതാക താഴ്‌ത്തുന്നതിനിടെ വൈദികൻ ഷോക്കറ്റ് മരിച്ചു. വൈകുന്നേരം പള്ളിമുറ്റത്തെത്തി പതാക താഴ്‌ത്തുന്നതിനിടെയാണ് അപകടം നടക്കുന്നത്

പള്ളി വികാരി ഷോക്കേറ്റ് മരിച്ചു  PRIEST DIED OF SHOCK IN KASARAGOD  ഷോക്കേറ്റ് മരിച്ചു  ഷോക്കേറ്റ് വൈദികൻ  മരിച്ചു
Fr. Shins (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 16, 2024, 7:01 AM IST

കാസർകോട്: ദേശീയ പതാക താഴ്ത്തി കെട്ടുന്നതിനിടെ കൊടിമരത്തിൽ നിന്ന് ഷോക്കേറ്റ് വൈദികൻ മരിച്ചു. മുള്ളേരിയ ഇൻഫന്‍റ് സെന്‍റ് ജീസസ് ചർച്ചിലെ വികാരി ഫാ. ഷിൻസ് (30) ആണ് മരിച്ചത്. ഇന്നലെ (15-08-2024) വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേലംപാടി സെന്‍റ് മേരീസ് ചർച്ചിലെ വികാരി കൂടിയാണ് ഷിൻസ്. കുർബാന കഴിഞ്ഞ് വൈകിട്ട് ആറുമണിയോടെ മുള്ളേരിയ പള്ളിയിൽ എത്തി ദേശീയ പതാക താഴ്‌ത്തി കെട്ടുന്നതിനിടെയാണ് ഷോക്കേറ്റത്.

പതാക കെട്ടിയ ഇരുമ്പിന്‍റെ കൊടിമരം ചെരിഞ്ഞതിനെ തുടർന്ന് ഉയർത്താൻ ശ്രമിക്കുന്നതിനിടെ ഹൈടെന്‍ഷന്‍ ലൈനിൽ സ്‌പർശിക്കുകയായിരുന്നു. ഷോക്കേറ്റ് മറ്റൊരു വികാരി തെറിച്ച് വീണു. ഉടൻ ചർച്ചിൽ എത്തിയവർ മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കണ്ണൂർ ആലക്കോട് സ്വദേശിയായ ഫാ. ഷിൻസ് എംബിഎ വിദ്യാർഥി കൂടിയാണ്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read : ഫോൺ കോള്‍ വന്നപ്പോള്‍ അബദ്ധത്തില്‍ ഹീറ്റർ കക്ഷത്തിൽ വച്ചു; മധ്യവയസ്‌കന് ദാരുണാന്ത്യം - Heater Under Armpit Man dies

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.