ETV Bharat / state

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദത്തില്‍ നിന്ന് പി പി ദിവ്യയെ നീക്കി, നിരപരാധിത്വം നിയമത്തിലൂടെ തെളിയിക്കുമെന്ന് പി പി ദിവ്യ - ACTION AGAINST PP DIVYA

ആദ്യഘട്ടത്തില്‍ നീതി ലഭിച്ചെന്ന് നവീന്‍ ബാബുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു

Kannur District Panchayat president  ADM  Naveen Babu  Ratnakumar
PP Divya removed from Kannur District Panchayat president Post (Facebook)
author img

By ETV Bharat Kerala Team

Published : Oct 17, 2024, 10:39 PM IST

കണ്ണൂര്‍: മുന്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ആരോപണ വിധേയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദത്തില്‍ നിന്ന് നീക്കി. കെ കെ രത്നകുമാരിയാണ് പുതിയ പ്രസിഡന്‍റ്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.

എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യയുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന് നേരത്തെ സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പി പി ദിവ്യയെ കണ്ണൂര്‍ ജില്ലാ നേതൃത്വം പിന്തുണച്ചതില്‍ സിപിഎം സംസ്ഥാന നേതൃത്വം വിമര്‍ശനമുയര്‍ത്തി. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം നിര്‍ബന്ധിതമായത്. ജില്ലാ കമ്മിറ്റിയംഗമായതിനാല്‍ ഇനി പാര്‍ട്ടി നടപടിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പി പി ദിവ്യക്കെതിരെ നേരത്തെ തന്നെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റം അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധവും ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കാരണമായി. പത്തനംതിട്ട സിപിഎം ജില്ലാ ഘടകത്തിന്‍റെ പ്രതിഷേധവും സിപിഎമ്മിനെ നടപടി എടുക്കാന്‍ നിര്‍ബന്ധിതമായി. സമഗ്രമായ അന്വേഷണത്തിനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം തന്‍റെ നിരപരാധിത്വം നിയമത്തിലൂടെ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു. നവീന്‍ബാബുവിന്‍റെ വേര്‍പാടില്‍ വേദനയുണ്ടെന്നും അവര്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇരിണാവിലെ വീട്ടില്‍ കഴിഞ്ഞിരുന്ന ദിവ്യ കഴിഞ്ഞ മൂന്ന് ദിവസമായി ഇക്കാര്യത്തില്‍ യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പുറത്ത് പോലുമിറങ്ങാനാകാത്ത സാഹചര്യമായിരുന്നു ദിവ്യക്ക്.

െന്നും നടപടിയില്‍ തങ്ങള്‍ക്ക് ആശ്വാസമുണ്ടെന്ന് നവീന്‍ ബാബുവിന്‍റെ സഹോദരന്‍ പ്രവീണ്‍ ബാബു പ്രതികരിച്ചു. നിയമവഴിയിലും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ശരിയായ രീതിയില്‍ അന്വേഷണം നടത്തി കുറ്റപത്രവുമായി മുന്നോട്ട് പോകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് കോടതിയില്‍ നിരപരാധിത്വം തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച നടന്ന യാത്രയപ്പ് യോഗത്തിലാണ് ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തി ദിവ്യ എഡിഎം നവീന്‍ബാബുവിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലാകുകയും ചെയ്‌തു. പിറ്റേദിവസമാണ് നവീന്‍ബാബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം; പി പി ദിവ്യക്കെതിരെ കേസെടുത്ത് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.