ETV Bharat / state

സിദ്ധാര്‍ത്ഥിന്‍റെ മരണം; മുഖ്യ പ്രതിയുമായി ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി പൊലീസ് - വെറ്ററിനറി വിദ്യാര്‍ത്ഥി

സിദ്ധാര്‍ത്ഥ് മര്‍ദനത്തിനിരയായ ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്.

Veterinary student  Veterinary university  സിദ്ധാര്‍ത്ഥ്  വെറ്ററിനറി വിദ്യാര്‍ത്ഥി  പൂക്കോട് വെറ്ററിനറി സര്‍വകലാശാല
Pookkod Veterinary university student's death Evidence collection
author img

By ETV Bharat Kerala Team

Published : Mar 3, 2024, 7:35 PM IST

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി പൊലീസ്. കേസിലെ മുഖ്യ പ്രതി സിന്‍ജോ ജോണ്‍സണുമായാണ് പൊലീസ് ആക്രമണം നടന്ന ഹോസ്റ്റല്‍ മുറിയിലെത്തി തെളിവെടുപ്പ് നടത്തിയത്. സിദ്ധാര്‍ത്ഥനെ ആക്രമിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. തെളിവെടുപ്പിനിടെ ആയുധങ്ങള്‍ മുഖ്യപ്രതി കാണിച്ചുകൊടുക്കുകയായിരുന്നു.

ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പര്‍ മുറി, നടുത്തളം എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടക്കുന്നു. ഇരുപത്തിയൊന്നാം നമ്പര്‍ മുറിയിലും ഹോസ്റ്റലിന്‍റെ നടുത്തളത്തിലും വെച്ചാണ് സിദ്ധാര്‍ത്ഥ് മര്‍ദനത്തിനിരയായത്.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങളും പുറത്തുവന്നു. ഹോസ്റ്റലില്‍ 'അലിഖിത നിയമം' ഉണ്ടായിരുന്നു എന്ന് റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു. ഈ അലിഖിത നിയമമനുസരിച്ച്, പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാൻ സിദ്ധാർത്ഥനെ എറണാകുളത്തു നിന്ന് വിളിച്ചുവരുത്തി. ഹോസ്റ്റലിലെത്തിയ സിദ്ധാര്‍ത്ഥനെ പ്രതികൾ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. കൊലപാതക സാധ്യതയെ പറ്റി പരിശോധിക്കേണ്ടതുണ്ടെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.