ETV Bharat / state

ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി; പ്രത്യേക പാക്കേജ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കാൻ സര്‍ക്കാര്‍ - PM NARENDRA MODI WAYANAD VISIT

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് ദുരന്തഭൂമി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന് ശേഷമുളള അവലോകന യോഗത്തിൽ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെടും. വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേരളം ഉന്നയിക്കും.

PM NARENDRA MODI  WAYANAD LANDSLIDE  വയനാട് ഉരുള്‍പൊട്ടല്‍ ധനസഹായം  വയനാട് 2000 കോടി പ്രത്യേക പക്കേജ്
PM Narendra Modi Visits Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 10:30 AM IST

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവിൽ പ്രതീക്ഷയർപ്പിച്ച് വയനാടും കേരളവും. പുനരധിവാസ പ്രവർത്തനങ്ങൾക്ക് 2000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. 1200 കോടിയുടെ നഷ്‌ടം ഉണ്ടായെന്ന് ഇതിനകം തന്നെ കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുണ്ട്. ദുരന്തഭൂമിയെ വീണ്ടെടുക്കാൻ ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ട ഓരോ പ്രവർത്തനങ്ങളെ കുറിച്ചും സംസ്ഥാന സർക്കാർ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടക്കുന്ന അവലോകന യോഗത്തിൽ ചീഫ് സെക്രട്ടറി ഈ രൂപരേഖ അവതരിപ്പിക്കും. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വച്ചിട്ടുണ്ട്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസമുണ്ടെങ്കിൽ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും.

ശക്തമായ സുരക്ഷ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് പഴുതടച്ച സുരക്ഷയാണ് വയനാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ സംവിധനങ്ങൾ ഏറ്റെടുത്ത എസ്‌പിജി സംഘം രണ്ട് ദിവസം മുമ്പ് തന്നെ വയനാട്ടിലുണ്ട്. മാവോയിസ്റ്റ് മേഖലയായത് കൊണ്ട് മലമുകളിൽ അടക്കം തണ്ടർബോൾട്ട് നിലയുറപ്പിച്ചിട്ടുണ്ട്. മേപ്പാടി മുതൽ ചൂരൽമല വരെ വാഹന ഗതാഗതം നിരോധിച്ചു.

വൻ പൊലീസ് സംഘമാണ് ഇവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. താമരശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്ന് മണി വരെ താമരശേരി ചുരം വഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഹെവി വെഹിക്കിൾസ്, മൾട്ടി ആക്‌സിൽ ലോഡഡ് വെഹിക്കിൾസ് തുടങ്ങി മറ്റു ചരക്കുവാഹനങ്ങൾ എന്നിവ കടത്തിവിടില്ല.

പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അനുഗമിക്കും: രാവിലെ പതിനൊന്നരയോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും സ്വീകരിക്കും. ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് തിരിക്കുന്ന നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങൾ ഹെലികോപ്റ്ററിൽ ഇരുന്നാണ് കാണുക.
ശേഷം കൽപ്പറ്റയിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗവും ചൂരൽമലയിലേത്തും.

ബെയ്‌ലി പാലത്തിലൂടെ നടന്നു പോകുന്ന പ്രധാനമന്ത്രി വിവിധ രക്ഷാസേനകളെ അഭിനന്ദിക്കും. ചികിത്സയിൽ കഴിയുന്നവരെയും ക്യാമ്പുകളിൽ ഉള്ളവരെയും അദ്ദേഹം കാണും. ഇതിന് ശേഷമാകും കലക്‌ടറേറ്റിലെ അവലോകന യോഗം. നരേന്ദ്ര മോദിക്ക് ഒപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും.

Also Read: വയനാട് ഉരുൾപൊട്ടൽ: സിനിമ മേഖലയിൽ നിന്ന് നിലയ്ക്കാത്ത സഹായ നിധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.