ETV Bharat / state

മാസങ്ങളായി ശമ്പളമില്ല: ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ സമരത്തില്‍ - Plantation Workers Strike

മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ സമരത്തില്‍. പീരുമേട് പോബ്‌സ് കമ്പനിയിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം.

author img

By ETV Bharat Kerala Team

Published : May 22, 2024, 12:24 PM IST

PLANTATION WORKERS STRIKE IDUKKI  PLANTATION WORKERS SALARY ISSUE  തോട്ടം തൊഴിലാളികള്‍ സമരത്തില്‍  തോട്ടം തൊഴിലാളി ശമ്പള പ്രതിസന്ധി
Plantation Workers Strike (Source: Etv Bharat Reporter)
തോട്ടം തൊഴിലാളികള്‍ സമരത്തില്‍ (Source: Etv Bharat Reporter)

ഇടുക്കി : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ജില്ലയിലെ തോട്ടം തൊഴിലാളികളുടെ സമരം തുടരുന്നു. പീരുമേട് പോബ്‌സ്‌ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളികളാണ് സമരം നടത്തുന്നത്. മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതില്‍ വലഞ്ഞാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.

ശമ്പളവും കമ്പനിയില്‍ നിന്നും ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നാണ് പരാതി. ദിവസവും രണ്ട് മണിക്കൂര്‍ തൊഴില്‍ ഉപേക്ഷിച്ചാണ് തൊഴിലാളികളുടെ സമരം. തൊഴിലാളി സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ശമ്പള കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും കൃത്യമായ പ്രതികരണം ഉണ്ടായിട്ടില്ല. ശമ്പളം ലഭിക്കാതെ പ്രയാസത്തിലായ തൊഴിലാളികളില്‍ പലരും മറ്റ് ജോലികള്‍ അന്വേഷിച്ചിറങ്ങുന്ന അവസ്ഥയിലാണിപ്പോള്‍.

മാത്രമല്ല വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനിരിക്കേ ഏറെ ആശങ്കയിലാണ് തൊഴിലാളികള്‍. കുട്ടികളുടെ വിദ്യാഭ്യാസം അടക്കം പ്രതിസന്ധിയിലാകുന്ന അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. മാത്രമല്ല കമ്പനിക്കെതിരെ സമരം നടത്തുന്നത് കൊണ്ട് പലര്‍ക്കും കമ്പനി രജിസ്റ്ററില്‍ അവധി രേഖപ്പെടുത്തുന്നതായും ആരോപണമുണ്ട്. ഇത്തവണത്തെ കടുത്ത വേനലില്‍ കൊളുന്ത് ഉത്‌പാദനം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൃത്യമായി ശമ്പളം സഭ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും അടിയന്തര ഇടപെടലുണ്ടാകണമെന്ന് തൊഴിലാളികള്‍ പറയുന്നു.

Also Read: കണ്ണടച്ചുറങ്ങില്ല, മേൽക്കൂര താഴെ പതിച്ചാലോ; ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിൽ പീരുമേട്ടിലെ തൊഴിലാളി ലയങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.