ഇടുക്കി : രാഹുലിന്‍റെ റോഡ് ഷോയില്‍ കൊടി ഉപേക്ഷിച്ചത് സിപിഎമ്മിനോട് കാട്ടിയ സൗജന്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൻ്റെ കൊടിയുമായി കൂട്ടിക്കെട്ടാതെ സിപിഎമ്മിന് കേരളത്തിന് പുറത്ത് കൊടി ഉയർത്താനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാടിനപ്പുറം ഗൂഡല്ലൂരിൽ കൊടി ഉയർത്തണമെങ്കിൽ ഡിഎംകെ യുടെയും കോൺഗ്രസിൻ്റെയും സഹായം വേണം.
ഇന്ത്യ മുന്നണിയുടെ നേതാവായ രാഹുൽ ഗാന്ധി മത്സരിക്കുമ്പോൾ കൊടിയുടെ കാര്യം പറഞ്ഞ് പിന്നോട്ടടിക്കാതെ സിന്ദാബാദ് വിളിക്കുകയാണ് വേണ്ടത്. കൊടി കൂട്ടിക്കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണ്. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 20- 20 അടിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി തൊടുപുഴയിൽ പറഞ്ഞു.
വയനാട്ടില്‍ പത്രിക സമർപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെത്തിയപ്പോള്‍ നടന്ന റോഡ് ഷോയിൽ ലീഗിന്‍റെ പതാകകൾ കാണാനില്ലാഞ്ഞത് വാര്‍ത്തയായിരുന്നു. റോഡ് ഷോയില്‍ ത്രിവര്‍ണ പതാക മാത്രമാണുണ്ടായിരുന്നത്.
Also Read : ലീഗിൻ്റെ വോട്ട് വേണം, പതാക പറ്റില്ല എന്നതാണ് കോൺഗ്രസ് നിലപാട്; വിമർശിച്ച് മുഖ്യമന്ത്രി - CM CRITICIZED CONGRESS