ETV Bharat / state

വന്യജീവി ആക്രമണം; സർക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് പി ജെ ജോസഫ്

വന്യ ജീവി ആക്രമണം തടയാൻ സംരക്ഷണ വേലിയും കിടങ്ങും നിർമ്മിക്കണം കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്

വന്യ ജീവി ആക്രമണം  wild animal attacks  പി ജെ ജോസഫ്  Kelara Congress
വന്യജീവി ആക്രമണം; സർക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് പി ജെ ജോസഫ്
author img

By ETV Bharat Kerala Team

Published : Mar 6, 2024, 4:35 PM IST

വന്യജീവി ആക്രമണം; സർക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്ന് പി ജെ ജോസഫ്

കോട്ടയം: ജനവാസ മേഖലയിലെ വന്യ ജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശക്തമായ നടപടികൾ വേണമെന്ന് മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് പി ജെ ജോസഫ്.

വനത്തിലെ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ കടന്നു വരുന്നത് തടയാൻ സംരക്ഷണ വേലിയും കിടങ്ങും നിർമ്മിക്കണം. വന്യജീവി ആക്രമണ സംഭവങ്ങളിൽ സർക്കാരിന് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നും പി ജെ ജോസഫ് ആരോചിച്ചു.

അതേസമയം പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും കേരളാ കോൺഗ്രസ് നേതാവ് കോട്ടയത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.